20 September Friday

പൊലീസുകാരന്റെ ആത്മഹത്യ : എആർ ക്യാമ്പിലെ 7 പേർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


സ്വന്തം ലേഖകൻ
കല്ലേക്കാട്‌ എ ആർ ക്യാമ്പിലെ സിവിൽ പൊലീസ്‌ ഓഫീസർ എന്‍ കെ കുമാർ ആത്മഹത്യചെയ്‌ത സംഭവത്തിൽ ഏഴ്‌ പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജില്ലാ പൊലീസ്‌ മേധാവിയുടെ  പ്രാഥമികാന്വേഷണത്തെ തുടർന്നാണ്‌ നടപടി. എ ആർ ക്യാമ്പിലെ എഎസ്‌ഐമാരായ എം റഫീഖ്‌, ‌ഹരിഗോവിന്ദൻ, സിപിഒമാരായ കെ സി മഹേഷ്‌, മുഹമ്മദ്‌ ആസാദ്‌, എസ്‌ ശ്രീജിത്‌, കെ വൈശാഖ്‌, വി ജയേഷ്‌ എന്നിവരെയാണ്‌  സസ്‌പെൻഡ്‌ ചെയ്‌തത്‌.

അതേസമയം, കുമാറിന്‌ ജാതീയമായോ ശാരീരികമായോ പീഡനം നേരിട്ടതിന്‌ തെളിവൊന്നും  പ്രാഥമികാന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി വി ജി ശിവവിക്രം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്വാർട്ടേഴ്‌സ്‌ അനുവദിക്കുന്നതിലും കുമാറിന്റെ ഫോൺ പിടിച്ചുവാങ്ങിയതിലും പിഴവുകൾ ഉണ്ടായി. കുമാറിന്റെ ഭാര്യ സജിനി നൽകിയ പരാതി ക്രൈംബ്രാഞ്ചും ജില്ലാ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയും അന്വേഷിക്കും. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വകുപ്പുതല അന്വേഷണം നടത്തുക. കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പേര്‌ പരാമർശിക്കുന്ന എ ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റ്‌  എൻ സുരേന്ദ്രനെയും ചോദ്യം ചെയ്യും.

കുമാറിനെ ജൂലൈ 25നാണ്‌ ലെക്കിടി റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top