21 October Monday

വർഗീയത വേണ്ട, ജോലി മതി : അണയാത്ത ആവേശമായി യുവത

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


പത്തനംതിട്ട/ കോഴിക്കോട്
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പകരം വർഗീയ ശക്തികളെ  റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി മാറുന്ന കേന്ദ്ര സർക്കാരിനെതിരെ  വൻ പ്രതിഷേധമുയർത്തി  യുവജന ജാഥകൾ പ്രയാണം തുടരുന്നു.

  വർഗീയത വേണ്ട, ജോലി മതി  എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ആഗസ്ത് 15-ന് നടത്തുന്ന യൂത്ത്  സ്ട്രീറ്റിന്റെ പ്രചാരണാർഥം സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ നയിക്കുന്ന ജാഥയ്‌ക്ക്‌ വെള്ളിയാഴ്‌ച  ആറ്‌ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പത്തനംതിട്ട അടൂരായിരുന്നു ആദ്യ സ്വീകരണം. കലഞ്ഞൂർ, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലും സ്വീകരണം നൽകി. ജാഥാ മാനേജരായ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌, വി കെ സനോജ്‌, എം വിജിൻ, ഡോ. പ്രിൻസി കുര്യാക്കോസ്‌, ഷിജുഖാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി എ എ റഹിം നയിക്കുന്ന വടക്കൻ മേഖലാ ജാഥ വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ സമാപിച്ചു.  രാവിലെ നരിക്കുനിയിൽ നിന്ന്‌ ആരംഭിച്ച്‌ മുതലക്കുളത്ത്‌ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ  ജാഥാ ക്യാപ്‌റ്റന്‌ പുറമെ  ജയ്‌ക്‌ സി തോമസ്‌, യു കെ ജനീഷ്‌ കുമാർ, കെ പ്രേംകുമാർ, ഗ്രീഷ്‌മ അജയഘോഷ്‌,  എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top