05 August Wednesday

അതിജീവന മാതൃക പാഠ്യപദ്ധതിയാകും; ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു

എം വി പ്രദീപ്‌Updated: Friday Jul 3, 2020



കോവിഡ്‌, നിപാ പ്രതിസന്ധികളിൽ കാലിടറാതെ‌ മുന്നേറിയ കേരളത്തിന്റെ നേട്ടങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തി ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനും സഹായകരമാകുന്ന രീതിയിലാകും കോഴ്‌സുകൾ തയ്യാറാക്കുക.

കോഴ്‌സുകളെപ്പറ്റിയുള്ള റിപ്പോർട്ട്‌ നൽകാൻ സർവകലാശാലാ പഠനവകുപ്പുകളുടെ മേധാവികളെ  വൈസ്‌ ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചുമതലപ്പെടുത്തി. 25ന്‌ ചേരുന്ന ഗവേണിങ്‌ കൗൺസിൽ ഇത്‌ ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കും. നേഴ്‌സിങ്‌, പാരാമെഡിക്കൽ മേഖലകളിൽ കേരളത്തിന്റെ സാഹചര്യംകൂടി പരിഗണിച്ചാണ്‌‌ കോഴ്‌സിന്‌ രൂപം നൽകുക‌. പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള പഠന ഗവേഷണ കോഴ്‌സുകൾ വെറ്ററിനറി സർവകലാശാലകൾ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുമായി സഹകരിച്ച്‌ നടത്തുന്നതും പരിഗണനയിലുണ്ട്‌.

മനുഷ്യൻ, മൃഗം, പരിസ്ഥിതി ഇവയെ മൂന്നും സംരക്ഷിച്ചുകൊണ്ടുള്ള ‘ഏകാരോഗ്യം’ കാഴ്ചപ്പാടിനാണ്‌ പുതിയ കോഴ്‌സുകളിലും മുൻഗണന നൽകുക. 
കോഴ്‌സുകൾ ഈ വർഷംതന്നെ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ ആരോഗ്യ സർവകലാശാല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top