കൊച്ചി
അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മാമ്പഴ തീറ്റമത്സരത്തിൽ കോതമംഗലം സ്വദേശി ഫാത്തിമ ഉസ്മാൻ ഒന്നാംസ്‌ഥാനം നേടി. അഞ്ചുമിനിറ്റിനുള്ളിൽ ഏഴ് മാമ്പഴം കഴിച്ചാണ് ഫാത്തിമ ഒന്നാംസ്‌ഥാനം നേടിയത്. ആറ് മാമ്പഴം കഴിച്ച മട്ടാഞ്ചേരി സ്വദേശി അബ്ദുൾ ഷുക്കൂർ രണ്ടാംസ്‌ഥാനവും വാഴക്കാല സ്വദേശി ആനി ജോയി മൂന്നാംസ്ഥാനവും നേടി.
ഗായിക സോണി സായി മുഖ്യാതിഥിയായി. രാജ്യാന്തര ബാസ്‌കറ്റ്‌ബോൾ താരം ഗീത വി മേനോൻ, നാസർ ബഷീർ സേട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.
ശനിയാഴ്ച പുരുഷൻമാരുടെ തേങ്ങചിരകൽ മത്സരം നടക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങിൽ സമ്മാനദാനം നടക്കും. രജിസ്ട്രേഷന് ഫോൺ: 95620 76779.
അമ്പത് രൂപയാണ് പ്രവേശന ഫീസ്. ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. പകൽ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..