11 August Tuesday

ഇന്നത്തെ റേഷൻ 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്‌ ; മഞ്ഞ, പിങ്ക് കാർഡുകാർക്ക് രാവിലെയും നീല, വെള്ള കാർഡുകാർക്ക് ഉച്ചയ്ക്കു ശേഷവും

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020


വിതരണം തുടങ്ങി രണ്ടു ദിവസംകൊണ്ട്‌ സംസ്ഥാന സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങിയത്‌ 28.36 ലക്ഷം പേർ. വ്യാഴാഴ്‌ച 13.61 ലക്ഷം പേരും ബുധനാഴ്‌ച 14.5 ലക്ഷം പേരും അരി വാങ്ങി. റേഷൻ വിതരണത്തിനായി സർക്കാർ  ക്രമീകരണം ഏർപ്പെടുത്തിയതിനാൽ കാര്യമായ തിരക്കില്ല.റേഷൻ വിതരണത്തിലെ പരാതികൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ ഗൗരവമായി പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായ്‌മ, ബില്ലിന്റെ വേഗക്കുറവ്‌, മണ്ണെണ്ണ ക്ഷാമം തുടങ്ങിയ പരാതികളാണ്‌ ഉയർന്നത്‌.

വാങ്ങാത്ത സാധനങ്ങൾ വാങ്ങിയതായി വയനാട്ടിൽ ചില ആദിവാസി മേഖലകളിൽനിന്ന്‌ കൃത്രിമരേഖ ഉണ്ടാക്കിയതായി പരാതിയുണ്ട്‌. ഇത്‌ ഗൗരവമായി പരിശോധിക്കും.   ഏത്‌ റേഷൻ കടയിൽനിന്നും ധാന്യങ്ങൾ വാങ്ങാൻ സൗകര്യമുള്ളതിനാൽ ചില  കടകളിൽ തിരക്ക്‌ കൂടുകയും സാധനങ്ങൾക്ക്‌ ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്‌തു. ഇത്‌ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ കാർഡിൽ അവസാന അക്കം നാല്‌, -അഞ്ച്‌ എന്നിവയിൽ അവസാനിക്കുന്നവർക്കാണ് വെള്ളിയാഴ്‌ച റേഷൻ വിതരണം. മഞ്ഞ, പിങ്ക് കാർഡുകാർക്ക് രാവിലെയും നീല, വെള്ള കാർഡുകാർക്ക് ഉച്ചയ്ക്കു ശേഷവുമാണ് വിതരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top