കൊല്ലം > പെരുമഴക്കാലത്ത് അച്ഛന്‍ കായലില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്ന ഞണ്ട് ചുട്ടുതിന്നും കറിവച്ചും കഴിക്കുമെന്നല്ലാതെ വര്‍ഷം മുഴുവന്‍ വിളയിച്ചെടുക്കാമെന്നും അത് 'ലയണ്‍ സിറ്റി'യുടെ തീന്‍മേശ അലങ്കരിക്കുമെന്നും ഈ അരവിളക്കാരന് അറിയില്ലായിരുന്നു.
ഇരുമ്പുകൂട്ടില്‍ വിളയിച്ചെടുക്കുന്ന ഞണ്ടിറച്ചിയുടെ സ്വാദും വിലയും ഒന്നു വേറെയാണെന്നും അത് കടല്‍ കടക്കുമെന്നും മനസ്സിലാക്കിയതോടെ ഒന്നു കൈവച്ചാലോ എന്നായി ചിന്ത. ഉറ്റ സുഹൃത്തുക്കളെ ഒപ്പംകൂട്ടി. കൃഷി വിപുലമായതോടെ 'ജീവനുള്ള ഞണ്ടു'കളെ സിംഗപ്പൂരിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങി. ഈ ഗ്രാമീണ കര്‍ഷകരുടെ മുന്നേറ്റം അരവിളയ്ക്ക് നേടിക്കൊടുത്തത് കേരളത്തിന്റെ 'ഞണ്ടുഗ്രാമം' എന്ന ഖ്യാതി.
കാവനാട് അരവിള നെല്ലുകടവ് വീട്ടില്‍ ജോര്‍ജി (55)ന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഞണ്ടുകൃഷി ചുരുങ്ങിയ കാലത്തിനുള്ളില്‍ വരച്ചിട്ടത് അധ്വാനത്തിന്റെ പുതിയൊരു സംസ്കാരം. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് മോചനം തേടിയ സാധാരണക്കാരായ ഗ്രാമീണര്‍ 'അന്താരാഷ്ട്ര ഞണ്ട് പ്രൊഡ്യൂസര്‍ കമ്പനി'യുടെ രൂപീകരണത്തിലേക്കുമെത്തി. കൃഷി, വൃത്തിയാക്കല്‍, പായ്ക്കിങ്, വിപണനം എന്നിവയില്‍ 'മാസ് എക്സ്പോര്‍ട്ടിങ്' കമ്പനി ഇതിനകം ഏറെ മുന്നിലെത്തി.
മത്സ്യക്കര്‍ഷക വികസന ഏജന്‍സിയുടെ 'മത്സ്യസമൃദ്ധി സെക്കന്‍ഡ്' പദ്ധതി പ്രകാരമാണ് ഇദ്ദേഹത്തിന്റെ കൃഷി. റെക്സ് (28), സേവ്യര്‍ ജോര്‍ജ് (60) എന്നിവര്‍ കൂടി അടങ്ങിയ 'മാതാ ഗ്രൂപ്പ'് ഞണ്ട് കയറ്റുമതി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. നേരത്തെ ചെന്നൈയിലേക്കായിരുന്നു ഞണ്ട് കൂടുതലും അയച്ചത്. അഷ്ടമുടിക്കായലിലെ അരവിള തോമസ് ഐലന്‍ഡിലാണ് ഇദ്ദേഹം കൃഷി ഇറക്കിയിരിക്കുന്നത്. സില്ല}വര്‍ഗത്തില്‍പ്പെട്ട 'മഡ് ക്രാബു'കളുടെ 'മെത്ത ഞണ്ടുകള്‍' (40 മുതല്‍ 60 ശതമാനംവരെ ഇറച്ചിയുള്ളത്) ശേഖരിച്ചാണ് കൃഷിയിറക്കുന്നത്. 15 മുതല്‍ 30 ദിവസംവരെ പ്രായമാകുമ്പോള്‍ നൂറുശതമാനം തൂക്കം വരുന്നതോടെ വിളവെടുക്കും.
ഫസ്റ്റ് കൌണ്ടുള്ള (രണ്ടു കിലോവരെ വളര്‍ച്ച) ഞണ്ടിന് ഇപ്പോള്‍ കിലോക്ക് 1300 മുതല്‍ 15,00 രൂപ വരെ വിലയുണ്ട്. ചുരുങ്ങിയ ദിനംകൊണ്ട് വന്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന 'ഞണ്ട് കൊഴുപ്പിക്കല്‍' രീതിയനുസരിച്ചാണ് കൃഷി. പുറംതോട് നല്ല കട്ടിയാകുന്ന ഞണ്ടുകളെ അടുത്ത പടംപൊഴിക്കലിനു മുമ്പ് പിടിക്കും. ഒരു കൂടില്‍ത്തന്നെ ഒരു വര്‍ഷം പത്തു പ്രാവശ്യംവരെ കൃഷിയിറക്കാം.
സ്വവര്‍ഗ ഭോജികളായ ഞണ്ടുകള്‍, പ്രത്യേകിച്ച് പുതുതായി പടം പൊഴിക്കുന്നവ കൂടുതല്‍ ആക്രമകാരികളായതിനാല്‍ മറ്റു ഞണ്ടുകളെ സംരക്ഷിക്കുന്നതിന് കൊഴുചാള, ഉലുവാച്ചി കക്ക ഇറച്ചി എന്നിവ തീറ്റയായി നല്‍കണം. ഇതിന് ദിവസം 400 രൂപയോളം വേണും. കൂടിന്റെ ഇരുമ്പുകമ്പി ദ്രവിച്ചു തുടങ്ങിയാല്‍ ഞണ്ടുകള്‍ കടിച്ചുപൊട്ടിച്ച് കപുറത്തുകടക്കുന്നത് വന്‍ നഷ്ടത്തിനു കാരണമാകുന്നുണ്ട്.
ഇവയെ സിംഗപ്പൂരിലെ കമ്പനികള്‍ തിരസ്കരിക്കും. പത്ത് പെട്ടിയിലായി 250 കിലോ വീതം മൂന്നു ദിവസം കൂടുമ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഞണ്ട് കൊണ്ടുപോകുന്നത്. സിംഗപ്പൂരിലേക്കുള്ള വിമാനം പലപ്പോഴും വൈകുന്നത് ഞണ്ടുകള്‍ കൂട്ടത്തോടെ ചാകാനിടയാകുന്നു. ഇത് നഷ്ടത്തിന് ഇടയാക്കുന്നതായും ജോര്‍ജ് പറഞ്ഞു. ഭാര്യ ഗ്രെയ്സിയും സഹായിയായി കൂടെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..