കരുമാല്ലൂർ
ജീവനക്കാരുടെ കുറവുമൂലം കരുമാല്ലൂർ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റുന്നു. പ്രവർത്തനസമയങ്ങളിൽ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉദ്യോഗസ്ഥർ പുറത്തുപോകുന്നതും ഫയലുകൾ വേഗത്തിൽ തീർപ്പാക്കാത്തതുംമൂലം ജനം വലയുന്നു. പുതിയ വില്ലേജ് ഓഫീസർ ചാർജെടുത്തിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കുറച്ചുദിവസമായി ഇദ്ദേഹം അവധിയിലുമാണ്. ഒരു ജീവനക്കാരൻ വാഹനാപകടത്തിൽ ചികിത്സയിലാണ്.
അവശേഷിക്കുന്ന ജീവനക്കാർ റവന്യു റിക്കവറിപോലുള്ള നടപടികൾക്കുവേണ്ടി പുറത്തുപോകുകയും ചെയ്യും. പെൻഷനുവേണ്ടിയുള്ള വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടിവരുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അക്ഷയവഴി അപേക്ഷിച്ചാലും ആഴ്ചകൾക്കുശേഷമാണ് ഇവിടെനിന്ന് ഇപ്പോൾ ലഭിക്കുന്നത്. അപേക്ഷ കൊടുത്ത് മാസങ്ങളായി കാത്തിരിക്കുന്നവരും ഉണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരനടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..