17 January Sunday

504 രോഗികൾ 659 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


കൊച്ചി
ജില്ലയിൽ ചൊവ്വാഴ്ച 504 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 333 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 162 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. എട്ട്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്‌. തൃക്കാക്കര (24), തൃപ്പൂണിത്തുറ (20), പള്ളുരുത്തി (20) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. 659 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 7959 പേർ ചികിത്സയിലുണ്ട്‌. 1966 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ ഒഴിവാക്കി. ആകെ 27,557 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 26,704 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 7011 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top