കോഴിക്കോട്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മക്കൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ചട്ടത്തിലെ 164ാം വകുപ്പ് അനുസരിച്ചാണ് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി നിസാം മക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ശനിയാഴ്ചയും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി നവംബർ ഏഴിനും രേഖപ്പെടുത്തും. ഷാജുവിനോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും സിജോയോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാവാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിചാരണഘട്ടത്തിൽ ഇവർ കൂറുമാറില്ല എന്നുറപ്പിക്കാനാണ് രഹസ്യമൊഴി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..