Deshabhimani

പടം അയച്ച്‌ പണം നേടാം ; മാലിന്യംതള്ളൽ പരാതിക്ക്‌ 
വാട്‌സാപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:27 AM | 0 min read


കൊല്ലം
മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടാൻ പൊതുവാട്‌സാപ് നമ്പർ സജ്ജം. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്ക് എതിരെ തെളിവുകൾ സഹിതം പരാതി നൽകാനും 9446700800 എന്ന വാട്‌സാപ്‌ നമ്പർ ജനങ്ങൾക്ക് ഉപയോഗിക്കാം. പരാതി അറിയിക്കുന്നവർക്ക്‌ നിയമലംഘനത്തിൽ ഈടാക്കിയ പിഴയുടെ 25 ശതമാനം (പരമാവധി 2500 രൂപ) പാരിതോഷികമായി ലഭിക്കും. മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പറും ഫോട്ടോയും സഹിതമാണ്‌ അറിയിക്കേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home