03 December Friday

പ്രവാസികൾക്ക്‌ യാത്രാസൗകര്യം ഒരുക്കി കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


തിരുവനന്തപുരം
കോഴിക്കോട്ടിറങ്ങേണ്ട സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാനം കാലാവസ്ഥാ പ്രശ്‍നം കാരണം നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി.

വിമാനത്തിലെത്തിയ പ്രവാസികളെ കോഴിക്കോടെത്തിക്കാൻ വഴി തേടിയ സ്‌പൈസ് ജെറ്റ് എയർ പോർട്ട് മാനേജർ അരുൺ വെള്ളിയാഴ്‌ച രാവിലെ ഏഴിന്‌ കെഎസ്ആർടിസി അധികൃതരെ വിളിക്കുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസിയുടെ നാല്‌ ലോ ഫ്ലോർ എസി ബസ് നെടുമ്പാശ്ശേരിയിൽ എത്തിച്ചു. വിമാനത്തിലെത്തിയ പ്രവാസികൾക്കായി സർവീസ് നടത്തിയതിലൂടെ  കെഎസ്ആർടിസിക്ക് അധികവരുമാനമായി 88,000 രൂപ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top