21 October Monday

ഇന്ത്യൻ കോൺസുലേറ്റ് ബീഫ്‌ നിരോധിച്ചു; ജർമനിയിൽ മലയാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


സ്വന്തം ലേഖകൻ
ജർമനിയിലെ ഇന്ത്യൻ ഫെസ്‌റ്റിൽ ബീഫിന്‌ നിരോധം. ഇന്ത്യൻ കോൺസുലേറ്റ് 31ന്‌ ഫ്രാങ്ക്ഫർട്ടിൽ സംഘടിപ്പിച്ച ഫെസ്റ്റിലാണ്‌ കേരള സമാജം ഒരുക്കിയ ഭക്ഷ്യസ്‌റ്റാളിൽനിന്ന്‌ ഇന്ത്യൻ കോൺസുലേറ്റിന്റൈ ആവശ്യപ്രകാരം  ബീഫ്‌ ഒഴിവാക്കിയത്‌.

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണം എന്ന നിലയിൽ പൊറോട്ടയും ബീഫും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ട വിശ്വഹിന്ദു പരിഷത്ത്‌ പ്രവർത്തകർ പ്രതിഷേധത്തിന്‌   ആഹ്വാനം ചെയ്തു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട്‌ കേരള സമാജത്തോട് മെനുവിൽനിന്ന്‌ ബീഫ് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതൊടെ കേരള സമാജം പരിപാടി ബഹിഷ്കരിച്ചു. അസഹിഷ്‌ണുത, ഭക്ഷണസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം എന്നിവയിൽ പ്രതിഷേധിച്ച്‌ ഫ്രാങ്ക്ഫർട്ടിൽ മലയാളി യുവാക്കൾ പ്രതിഷേധിച്ചു. നാനാത്വത്തിൽ ഏകത്വത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ശയസ്സ്‌ കെടുത്താനേ ഇത്തരം നിരോധനം ഇടയാക്കൂവെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top