22 October Tuesday

താമരശ്ശേരിയിൽ ഫോറസ്‌റ്റ്‌ ഗാർഡിനെ വെടിവച്ചുകൊന്നയാളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കൊച്ചി > കോഴിക്കോട് താമരശേരിയിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ചുകൊന്നയാളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ദേവദാസ് എന്ന ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ചു കൊന്ന ഹണ്ടർ കെ കെ മമ്മദിന്റെ ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2010 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. താമരശേരി പൊലിസ് ആണ് കേസ് അന്വേഷിച്ചത്.

പ്രധാന വാർത്തകൾ
 Top