27 September Wednesday

നാടുണർത്തി ഡിവൈഎഫ്ഐ മേഖലാ ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


കൊല്ലം/ കോഴിക്കോട്‌
‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യമുയർത്തി സ്വാതന്ത്രദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള ജാഥകൾ ആവേശ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം തുടരുന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം മാനേജരുമായ തെക്കൻമേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. തിങ്കളാഴ്‌ച  സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അം​ഗം ജെയ്‌ക്ക്‌ സി തോമസ് ഉദ്ഘാടനംചെയ്തു. ചൊവ്വാഴ്‌ച ആലപ്പുഴയിലാണ്‌ പര്യടനം.

വടക്കൻ മേഖലാ ജാഥയ്ക്ക്‌ വടകരയിലായിരുന്നു കോഴിക്കോട്‌ ജില്ലയിൽ തിങ്കളാഴ്‌ച  ആദ്യ സ്വീകരണം. ബാലുശേരിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ വി വസീഫ്‌, ജാഥാ മാനേജർ എസ്‌ ആർ അരുൺബാബു തുടങ്ങിയവർ സംസാരിച്ചു.  ചൊവ്വ രാവിലെ നരിക്കുനിയിൽനിന്ന്‌ പര്യടനം ആരംഭിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top