16 September Monday

ഓഖിയിൽ ഉപകരണം നശിച്ചവർക്ക് 58.82 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019


ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികൾ നശിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലെ 112 പേർക്ക് 58.82 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രജിസ്ട്രേഷനുള്ള  ഉപകരണം പൂർണമായും നഷ്ടപ്പെട്ട 6 പേർക്ക് 17.11 ലക്ഷം രൂപയും ഭാഗികമായി  നഷ്ടപ്പെട്ട 20 പേർക്ക് 16.22ലക്ഷവും  രജിസ്ട്രേഷനില്ലാത്ത മത്സ്യബന്ധന യൂണിറ്റുകൾ പൂർണമായോ  ഭാഗികമായോ  നഷ്ടപ്പെട്ട 86 പേർക്ക് 25. 48ലക്ഷം രൂപയുമാണ്‌ നൽകുക.

ജയിൽവകുപ്പിൽ 20 പുതിയ തസ്‌തിക 
സംസ്ഥാന ജയിൽവകുപ്പിൽ 20 അസിസ്റ്റന്റ്‌ പ്രിസൺ ഓഫീസർ- കം-ഡ്രൈവർ തസ്തിക സൃഷ്ടിക്കും. ഇതിൽ 8 തസ്തിക മധ്യമേഖലയിലും 12 എണ്ണം ദക്ഷിണ മേഖലയിലുമാകും.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിൽ രണ്ട്‌ ഡെന്റൽ എക്യുപ്മെന്റ്‌ മെയിന്റനൻസ് ടെക്നീഷ്യൻമാരുടെ തസ്തികയും വനിതാ ശിശുവികസന വകുപ്പിൽ നിർഭയ സെല്ലിൽ ക്ടർക്ക് തസ്തികയും  സൃഷ്ടിക്കും.

തലസ്ഥാന നഗരവികസന പദ്ധതി-യിൽ സ്പെഷ്യൽ ഓഫീസർ തസ്തിക സൃഷ്ടിച്ച്  ഉന്നതാധികാര സമിതി കൺവീനർ  ടി  ബാലകൃഷ്ണനെ നിയമിക്കും. ശ്രീറാം വെങ്കിട്ടരാമൻ സർവേ ആൻഡ്‌ ലാൻഡ് റെക്കോഡ്സ് ഡയറക്ടറാകും.  കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രൊജക്ട് ഡയറക്ടർ, ഹൗസിങ്‌ കമീഷണർ, കേരള ഭവന നിർമാണ ബോർഡ്‌ സെക്രട്ടറി  ചുമതലകളും ഇദ്ദേഹത്തിനുണ്ടാകും. 

2019-ലെ കേരള ആഭരണത്തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കാൻ  ഗവർണറോട് ശുപാർശ ചെയ്യാനും  മന്ത്രിസഭായോഗം തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top