12 August Wednesday

തദ്ദേശഭരണം : വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ  വാർഷിക പദ്ധതികൾ പരിഷ്‌കരിക്കാൻ അനുമതി. സ്‌പിൽ ഓവർ പദ്ധതികൂടി ഉൾപ്പെടുത്തി  ജൂലൈ പത്തിനകം ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങണം.   പതിനഞ്ചാം ധന കമീഷൻ ഗ്രാന്റ് ഉൾപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം പുന:ക്രമീകരിച്ചിരുന്നു.  കോവിഡ്‌ പശ്ചാത്തലത്തിൽ ഏറ്റെടുക്കേണ്ടി വന്ന അടിയന്തര പ്രോജക്ടുകൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കുകയും വേണം.   കോവിഡ് പശ്ചാത്തലത്തിൽ ഓരോ പ്രദേശത്തും ഏറ്റെടുത്ത അടിയന്തര പ്രോജക്ടുകളും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഉൾപ്പെടുത്തിയ പ്രോജക്ടുകളും ഓരോ വിഭാഗത്തിലും ലഭ്യമാകാവുന്ന ആകെ വിഹിതത്തിനുള്ളിൽ പരിമിതപ്പെടുത്തി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണം.

നിർവഹണം ആരംഭിക്കാത്ത പ്രോജക്ടുകൾ ഉപക്ഷിക്കുകയോ പ്രോജക്ടുകളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്തുകയോ ആവശ്യമെങ്കിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുയോ ചെയ്യാം.  കൂടാതെ വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട് ഇനങ്ങളിൽ ഉൾപ്പെടുത്തിയ ഒരു പ്രോജക്ട് മറ്റൊരു വിഭാഗത്തിലേക്ക്, മാർഗരേഖ അനുസരിച്ച് മാറ്റി ഉൾപ്പെടുത്താം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top