20 August Tuesday

അജയ് തറയിലിനെതിരായ ഹർജിയിൽ വിശദ വാദം കേൾക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


ചാനൽ ചർച്ചയ‌്ക്കിടെ മലയരയ വിഭാഗത്തെ അപമാനിച്ചെന്ന‌് ആരോപിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു.

അജയ് തറയിൽ നൽകിയ ഹർജിയിലാണ് സിം​ഗിൾ ബെഞ്ച് നടപടി. ഹർജിയിൽ പിന്നീട‌് വിശദമായി വാദം കേൾക്കും. ജനുവരി എട്ടിന് നടന്ന ചാനൽ ചർച്ചയിലെ പരാമർശങ്ങളാണ‌് കേസിന‌് ആധാരം.

മലയരയ വിഭാഗക്കാർ മുൻഗണന ഉപയോഗിച്ച് സിവിൽ സർവീസിലും സർക്കാർ പദവികളിലും കയറിയശേഷം അയ്യപ്പനെ ഉപേക്ഷിച്ച് ഞായറാഴ്ചകളിൽ പള്ളിയിൽ പോയി പ്രാർഥിക്കാറുണ്ടെന്നും ഭൂരിപക്ഷവും ക്രിസ്തുമതത്തിൽ ചേർന്നെന്നും അജയ് തറയിൽ പറഞ്ഞു.

മലയരയ വിഭാഗത്തെ അപമാനിക്കുന്ന പരാമർശങ്ങളാണിതെന്ന‌് ആരോപിച്ച്  മൂവാറ്റുപുഴ സ്വദേശി ഐസക‌്  കളമശേരി പൊലീസിൽ നൽകിയ പരാതി നൽകി. പട്ടികജാതി വിഭാഗക്കാർക്കെതിരായ അക്രമം തടയൽ നിയമപ്രകാരം മെയ് 27നാണ‌് കേസെടുത്തത‌്.


പ്രധാന വാർത്തകൾ
 Top