22 August Thursday

കേരള കോൺ. പ്രതിഷേധവും ചേരിതിരിഞ്ഞ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട‌് കേരള കോൺഗ്രസ‌ിന്റെ ചേരി തിരിഞ്ഞുള്ള പ്രതിഷേധം. ജോസ‌് കെ മാണി വിഭാഗം സെക്രട്ടറിയറ്റിന‌ു മുന്നിലും പി ജെ ജോസഫ‌് വിഭാഗം തമ്പാനൂർ കാരുണ്യ ഓഫീസിന‌ു മുന്നിലുമാണ‌് പ്രതിഷേധിച്ചത‌്. ഇരു  പ്രതിഷേധത്തിലും പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല പങ്കെടുത്തു.

സെക്രട്ടറിയറ്റിന‌ു മുന്നിൽ നടന്ന ജോസ‌് കെ മാണി വിഭാഗത്തിന്റെ സമരം തോമസ‌് ചാഴിക്കാടൻ എംപി ഉദ‌്ഘാടനം ചെയ‌്തു. റോഷി അഗസ‌്റ്റിൻ എംഎൽഎ, ഡോ. എൻ ജയരാജ് എംഎൽഎ,  ജോസഫ് എം പുതുശ്ശേരി, ജോബ് മൈക്കിൾ  തുടങ്ങിയവർ സംസാരിച്ചു. തമ്പാനൂരിൽ നടന്ന പ്രതിഷേധം പി ജെ ജോസഫ് എം‌എൽഎ ഉദ‌്ഘാടനംചെയ‌്തു. മോൻസ്ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, മാത്യൂസ് ജോർജ്, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടമ്പൻ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top