14 July Tuesday

അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് നിന്നും മടങ്ങാൻ തയാറാകുന്ന അതിഥി തൊഴിലാളികൾക്കായി കേരളം തീവണ്ടികളുടെ ലിസ്റ്റ് തയാറാക്കി. സംസ്ഥാന സർക്കാരിനു വേണ്ടി ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആണ് ലിസ്റ്റ് തയാറാക്കിയത്.
ജില്ലാതല ലിസ്റ്റ് ചുവടെ;

1. തിരുവനന്തപുരം:

ലിസ്റ്റ് അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും ഇന്ന് (ജൂൺ മൂന്ന്) യുപിയിലെ ലഖ്നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂൺ ആറിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും ജൂൺ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2. കൊല്ലം:

തിരുവനന്തപുരത്തു നിന്നും ഇന്ന് (ജൂൺ മൂന്ന്) യുപിയിലെ ലഖ്നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസുണ്ട്. ജൂൺ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒൻപതാം തീയതി കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസ് നടത്തും.

3. പത്തനംതിട്ട :

നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവല്ലയിൽ നിന്നും ബംഗാളിലേക്കും നാളെ തീവണ്ടി പുറപ്പെടും. ജൂൺ ആറിന് തിരുവല്ലയിൽ നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസുണ്ട്. ജൂൺ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പത്താം തീയതി തിരുവല്ലയിൽ നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസ് നടത്തും.

4. ആലപ്പുഴ :

ജൂൺ അഞ്ചിന് ആലപ്പുഴയിൽ നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് എറണാകുളത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂൺ ആറിനും ഏഴിനും എട്ടിനും  ആലപ്പുഴയിൽ  നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസുണ്ട്. ഒൻപതിന് ആലപ്പുഴയിൽ നിന്നും രണ്ടു തീവണ്ടി സർവ്വീസുകളാണ് ബംഗാളിലേക്കുള്ളത്. ഇതിൽ രണ്ടാമത്തെ തീവണ്ടിക്ക് തൃശൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

5. കോട്ടയം :

ജൂൺ അഞ്ച്, ഏഴ്, എട്ട്, ഒൻപത്, പത്ത് തീയതികളിൽ കോട്ടയത്തു നിന്നും ബംഗാളിലേക്കും ജൂൺ ആറിന് ഒഡിഷയിലേക്കും കോട്ടയത്തു നിന്നും തീവണ്ടി സർവ്വീസ് നടത്തും.

6. എറണാകുളം :

ജൂൺ നാല്,ആറ്, ഏഴ്, എട്ട് തീയതികളിൽ എറണാകുളത്തു നിന്നും ജൂൺ അഞ്ചിന് ആലുവയിൽ നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസ് നടത്തുന്നുണ്ട്. ഇന്ന് യുപിയിലെ ലഖ്നൗവിലേക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തു നിന്നും ഒഡിഷയിലേക്കും ഇന്ന് തീവണ്ടി സർവ്വീസ് ഉണ്ടായിരിക്കും. ജൂൺ നാലിന് എറണാകുളത്ത് നിന്നും ഒഡിഷയിലേക്ക് തീവണ്ടി പുറപ്പെടും. എറണാകുളത്തു നിന്നും പാലക്കാട് സ്റ്റോപ്പോടുകൂടി അന്നു തന്നെ ജാർഖണ്ഡിലേക്കും തീവണ്ടി പുറപ്പെടും. ജൂൺ അഞ്ചിന് എറണാകുളത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ജൂൺ ആറിനും പത്തിനും എറണാകുളത്തു നിന്നും അസമിലേക്കും തീവണ്ടി സർവ്വീസ് നടത്തും.

7. തൃശൂർ:

നാളെ തൃശൂരിൽ നിന്നും ഒഡിഷയിലേക്കും എട്ട്, ഒൻപത് തീയതികളിൽ തൃശൂരിൽ നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും.തൃശൂരിൽ നിന്നും ഒൻപതിന് ബംഗാളിലേക്ക് പോകുന്ന രണ്ടാമത്തെ തീവണ്ടിക്ക് ആലപ്പുഴയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

8. പാലക്കാട് ;

ഇന്ന് തിരൂരിൽ നിന്നും യൂപിയിലെ ലഖ്നൗവിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ഷെറണൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെ എറണാകുളത്ത് നിന്നും പുറപ്പെട്ട് പാലക്കാട് സ്റ്റോപ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള തീവണ്ടി ജാർഖണ്ഡിലേക്ക് പുറപ്പെടും. അന്നു തന്നെ കാഞ്ഞങ്ങാട് നിന്നും കോഴിക്കോട് വഴി പാലക്കാട് എത്തുന്ന തീവണ്ടി കട്ടക്കിലേക്കും സർവ്വീസ് നടത്തും. ജൂൺ ആറ്, ഏഴ് തീയതികളിൽ പാലക്കാട് നിന്നും ബംഗാളിലേക്കും തീവണ്ടി പോകും.

9. മലപ്പുറം :

ഇന്നും ഏഴിനും ഒൻപതാം  തീയതിയും മലപ്പുറം തിരൂരിൽ നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസ് നടത്തും. ഇന്ന് കോഴിക്കോട് നിന്നും തിരൂരിൽ എത്തുന്ന ഒരു തീവണ്ടിയും തിരൂർ-ഷെറണൂരിൽ നിന്നും ആരംഭിക്കുന്ന മറ്റൊരു സർവ്വീസും ഉൾപ്പെടെ യുപിയിലെ ലഖ്നൗവിലേക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയും ആറ്, എട്ട്, ഒൻപത്, തീയതികളിലും മലപ്പുറത്തു നിന്ന് ബംഗാളിലേയ്ക്ക് സർവ്വീസുണ്ട്. പത്തിന് മലപ്പുറത്തു നിന്നും ബംഗാളിലേയ്ക്ക് രണ്ട് തീവണ്ടി സർവ്വീസുകളാണുള്ളത്.നാലിന് തിരൂരിൽ നിന്നും ഒഡിഷയിലേയ്ക്കും തീവണ്ടി സർവീസ് നടത്തും. 

10. കോഴിക്കോട് :

ഇന്ന് ഒഡിഷയിലേക്ക് കോഴിക്കോട് നിന്ന് രണ്ടു തീവണ്ടികളും അഞ്ചിനും ആറിനും  ഒഡിഷയിലേക്ക് കോഴിക്കോട് നിന്നും ഓരോ തീവണ്ടിയും സർവ്വീസ് നടത്തും. ഇന്നു യുപിയിലെ ലഖ്നൗവിലേക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ബംഗാളിലേക്ക് അഞ്ചും എട്ടും തീയതികളിൽ രണ്ടു തീവണ്ടി വീതവും ഏഴിനും ഒൻപതിനും കോഴിക്കോട് നിന്നും ഓരോ തീവണ്ടികളും ബംഗാളിലേക്ക് സർവ്വീസ് നടത്തും.

11. കണ്ണൂർ :

ഇന്നും ഏഴ്, എട്ട്, ഒൻപത്, പത്ത് തീയതികളിലും കണ്ണൂരിൽ നിന്നും ബംഗാളിലേക്ക് തീവണ്ടി സർവ്വീസ് നടത്തും. ഇന്നും അഞ്ചിനും കണ്ണൂരിൽ നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂർ വഴി ഒഡിഷയിലേക്കും തീവണ്ടി സർവീസ് നടത്തും.

12. കാസർകോട്

ഇന്ന് കാഞ്ഞങ്ങാട് നിന്നും യുപിയിലെ ലഖ്നൗവിലേക്കും നാളെ കോഴിക്കോടും പാലക്കാടും സ്റ്റോപ്പോടു കൂടി കാഞ്ഞങ്ങാടു നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂർ സ്റ്റോപ്പോടുകൂടി ഒഡിഷയിലേക്കും തീവണ്ടി പോകും. ഏഴ്, എട്ട് ഒൻപതു തീയതികളിൽ കാഞ്ഞങ്ങാട് നിന്നും ബംഗാളിലേക്കും സർവ്വീസുണ്ട്


പ്രധാന വാർത്തകൾ
 Top