14 July Tuesday

കൊച്ചി നഗരത്തിൽ പുതിയ ഹോട്ട്‌‌സ്‌‌പോട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കൊച്ചി > കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 60 (തേവര) ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും കോവിഡ്റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെയും സർവൈലൻസ് ഓഫീസറുടെയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അറുപതാം ഡിവിഷനെ കണ്ടെയ്ൻമെൻറ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ഇവിടെ ഫുൾ ലോക് ഡൗൺ അടിയന്തരമായി നടപ്പാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക് ഡൗൺ മാർഗനിർദേശത്തിൻറെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുന്നതാണെന്നും ഇൻസിഡൻറ് കമാൻഡറായ ഫോർട്ടുകൊച്ചി സബ് കലക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top