16 July Thursday

കോവിഡ്‌ പോരാട്ടം‌ ജനകീയ യുദ്ധമാക്കണം: ചീഫ് സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമാക്കണമെന്ന്‌ ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത. പുറത്തുനിന്നെത്തുന്നവർ ക്വാറന്റൈൻ നിബന്ധനകൾ കർശനമായി പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കാകും തന്റെ മുൻഗണനയെന്നും ചുമതലയേറ്റശേഷം ചീഫ്‌ സെക്രട്ടറി പ്രതികരിച്ചു. 

കോവിഡ് പ്രതിരോധം സർക്കാരിന്റെ മാത്രം ചുമതലയാക്കരുത്‌‌. ജനകീയ ജാഗ്രതയാണ്‌ പ്രധാനം. കൂടുതൽ പേർ കേരളത്തിലേക്ക്‌ എത്തുമ്പോൾ രോഗം പടരാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണത്തിന്‌ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലാണ്‌ വിശ്വാസ് മേത്ത ചുമതലയേറ്റത്‌. ഭാര്യ പ്രീതി മേത്ത ഒപ്പമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് സ്വീകരിച്ചു. തുടർന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് –-19 ഉന്നതതല യോഗത്തോടെ ചീഫ് സെക്രട്ടറിയുടെ കൃത്യനിർവഹണം തുടങ്ങി.
 

വെല്ലുവിളികളെ നേരിട്ടകാലം : ടോം ജോസ്‌
തിരുവനന്തപുരം
പ്രളയം, നിപാ, കോവിഡ് –-19 തുടങ്ങിയ വെല്ലുവിളികൾ നേരിട്ടകാലത്തും സംസ്ഥാനത്തിനായി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന്‌ ചുമതല ഒഴിഞ്ഞ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌. ഇക്കാലത്ത്‌ എല്ലാവരിലേക്കും ആശ്വാസം എത്തിക്കുന്നതിനാണ്‌‌ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർ ടോം ജോസിന്‌ സ്‌നേഹോപകാരം നൽകി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top