14 July Tuesday

‘ഒരു പ്രതിപക്ഷനേതാവ്‌ ഉന്നയിക്കുന്ന കാര്യം മുഖ്യമന്ത്രിയോട്‌ ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല; പക്ഷേ, നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച്‌ ആരെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാൽ തനിക്ക്‌ രക്ഷിക്കാൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ബഡായി ബംഗ്ലാവാണെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആക്ഷേപത്തെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഒരു പ്രതിപക്ഷനേതാവ്‌ ഉന്നയിക്കുന്ന കാര്യം മുഖ്യമന്ത്രിയോട്‌ ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി. നിങ്ങളത്‌ മനസ്സിലാക്കി അദ്ദേഹത്തിന്റെ കാര്യത്തിൽ ചോദ്യങ്ങൾ ചോദിക്കണമെന്നേ പറയാനുള്ളൂ’ –- മുഖ്യമന്ത്രി പറഞ്ഞു.

താൻ പറയുന്നതൊക്കെ നാട്‌ കേട്ടുകൊണ്ടിരിക്കുകയാണെന്നും ഏത്‌  ബഡായിയാണ്‌ താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. വിക്‌ടേഴ്‌സ്‌ ചാനൽ തങ്ങളാണ്‌ തുടങ്ങിയതെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവകാശവാദത്തിന്‌ വി എസ്‌ അച്യുതാനന്ദൻ മറുപടി നൽകിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു. അവസരം ഉണ്ടായിട്ടും  ഗെയ്‌ൽ പൈപ്പ്‌ലൈൻ പദ്ധതി  എന്തുകൊണ്ടാണ്‌ യുഡിഎഫ്‌ നടപ്പാക്കാഞ്ഞതെന്ന‌്‌  ഉമ്മൻചാണ്ടിയുടെ ആരോപണത്തെക്കുറിച്ചും‌ മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഇത്തരം കാര്യങ്ങൾ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കുന്നതല്ലേ നല്ലത്‌. അദ്ദേഹംകൂടി ആ പട്ടികയിലേക്ക്‌ വരണോ’–- മുഖ്യമന്ത്രി ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top