14 July Tuesday

കിഡ്‌ഗ്ലോവ്‌ എത്തി സൈബർ സുരക്ഷ പഠിപ്പിക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
കുട്ടികളെ സൈബർ സുരക്ഷ പഠിപ്പിക്കാൻ കേരള പൊലീസ്‌ തയ്യാറാക്കിയ ‘കിഡ്‌ഗ്ലോവ്‌’ സംരംഭം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

സൈബർ തട്ടിപ്പ്‌,  സൈബർ സുരക്ഷ, തട്ടിപ്പുകൾ, സ്വകാര്യത സംരക്ഷണം എന്നീ മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ശരിയായ ദിശാബോധം പകരുകയാണ്‌ ലക്ഷ്യം. ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷന്റെയും ഓസ്‌ട്രേലിയൻ ഇ സേഫ്റ്റി കമീഷണറുടെയും സഹകരണത്തോടെയാണ്‌ ഈ സംരംഭം. റോബോട്ടിക്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, വെർച്വൽ ക്ലാസ്‌ റൂം, ലൈവ്‌ ക്ലാസ്‌ സങ്കേതങ്ങൾ ഉപയോഗിച്ചാണ്‌ പഠിപ്പിക്കുന്നത്‌. www.kidglove.in വഴി സ്‌കൂളുകൾക്ക്‌ കിഡ്‌ഗ്ലോവിൽ രജിസ്‌റ്റർ ചെയ്യാം.


പ്രധാന വാർത്തകൾ
 Top