13 July Monday

കെ പി സുധ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
ദേശാഭിമാനി ജനറൽ മാനേജർ ഓഫീസ്‌ അക്കൗണ്ട്‌സ്‌ മാനേജർ കെ പി സുധ 26 വർഷത്തെ സർവീസിനുശേഷം വിരമിച്ചു. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ശാരദ ടീച്ചറുടെയും മകളാണ്‌. 1994ൽ കണ്ണൂർ എഡിഷൻ തുടങ്ങിയപ്പോൾ ദേശാഭിമാനിയുടെ ഭാഗമായി. 2007ൽ തിരുവനന്തപുരം ഹെഡ്‌ ഓഫീസിലേക്ക്‌ മാറി‌.

2016 ൽ ദേശാഭിമാനി ന്യൂസ്‌ പേപ്പർ എംപ്ലോയീസ് യൂണിയൻ കൊച്ചിയിൽ രൂപീകരിക്കുമ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയിരുന്നു. സിപിഐ എം തിരുവനന്തപുരം ദേശാഭിമാനി ലോക്കൽ കമ്മിറ്റി അംഗവും ഡിഎൻഇയു സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഭർത്താവ്‌ കെ സി രവീന്ദ്രൻ. മക്കൾ: സൂരജ് (കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്ക്‌ എംഡി)‌, സൂര്യ (ദുബായ്‌), സംഗീത് (സോഫ്‌റ്റ്‌‌വെയർ എൻജിനിയർ)‌. മരുമകൻ: ദീപക് (ദുബായ്‌)‌.


പ്രധാന വാർത്തകൾ
 Top