11 July Saturday

1.13 ലക്ഷം അതിഥിത്തൊഴിലാളികൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
കേരളം വഴിയൊരുക്കിയപ്പോൾ ജന്മനാട്ടിൽ മടങ്ങിയെത്തിയത്‌ 1,13, 465 അതിഥിത്തൊഴിലാളികൾ. മെയ്‌ രണ്ടുമുതൽ 31 വരെയുള്ള കണക്കുപ്രകാരമാണ്‌ ഇത്‌.
ലോക്‌ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ അവരുടെ നാട്ടിൽ എത്തിക്കാൻ പ്രത്യേക നോൺസ്‌റ്റോപ്പ്‌ ട്രെയിൻ അനുവദിക്കണമെന്ന്‌ സംസ്ഥാന സർക്കാരാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. ആവശ്യം കേന്ദ്രം അംഗീകരിച്ചു.

നാട്ടിലുള്ള സ്വന്തം കുടുംബത്തെക്കുറിച്ചുള്ള അതിഥിത്തൊഴിലാളികളുടെ മനസ്സിലെ ആശങ്കയുടെ തീ ഇതോടെ അണഞ്ഞു. ഭക്ഷണം, സാനിറ്റൈസർ ഉൾപ്പെടെയുള്ള കിറ്റ്‌ നൽകിയാണ്‌ ഇവരെ യാത്രയാക്കിയത്‌. യാത്രയ്‌ക്കുമുമ്പായി പൊലീസ്‌, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ  ക്യാമ്പിൽ എത്തി പരിശോധിച്ചു. കെഎസ്‌ആർടിസി ബസിൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു.  കേരളത്തിന്റെ കരുതലിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ്‌ വീണ്ടും വരുമെന്ന്‌ വാക്കുനൽകിയാണ്‌ അതിഥിത്തൊഴിലാളികൾ ട്രെയിൻ കയറിയത്‌. 85 ട്രെയിൻ സർവീസ്‌ നടത്തി. ബിഹാറിലേക്കായിരുന്നു ഏറ്റവും കൂടുതൽ–- 23. ഉത്തർപ്രദേശിലേക്ക്‌ 14, ജാർഖണ്ഡിലേക്ക്‌ 12 ട്രെയിനും പോയി.

വിവിധ സംസ്ഥാനങ്ങളിൽ മടങ്ങിയെത്തിയവരുടെ എണ്ണം:
പശ്ചിമബംഗാൾ–- 29,654, ബിഹാർ–- 29,386, ഉത്തർപ്രദേശ്‌ –-18,702, ജാർഖണ്ഡ്‌ –-15,608, ഒഡിഷ–- 5105, മധ്യപ്രദേശ്‌–-3387, ഛത്തീസ്‌ഗഢ്‌ –-1177, ഉത്തരാഖണ്ഡ്‌ –-880, രാജസ്ഥാൻ–- 7221, മണിപ്പുർ–-684, ത്രിപുര–-625, മേഘാലയ–-403, അരുണാചൽപ്രദേശ്‌–-341, മിസോറം–- 245, സിക്കിം–- 47.


പ്രധാന വാർത്തകൾ
 Top