16 April Friday

ഓട്ടോ ചേട്ടൻമാർക്കും ‘ഉറപ്പാണ്‌ എൽഡിഎഫ്’‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


കൊച്ചി
‘ഉറപ്പാണ്‌ എൽഡിഎഫ്‌, ഉറപ്പാണ്‌ വികസനം’ നഗരത്തിലെ ഓട്ടോറിക്ഷകളിൽ ഈ വാചകങ്ങൾ നിറയുകയാണ്‌.‌ ഇതിനകം കേരളമെങ്ങും വൈറലായ ‘ഉറപ്പാണ്‌ എൽഡിഎഫ്‌’ എന്ന മുദ്രാവാക്യം ഹൃദയത്തിനൊപ്പം ഓട്ടോറിക്ഷയിലും എഴുതിച്ചേർക്കുകയാണ്‌‌ തൊഴിലാളികൾ. ചുവപ്പുനിറത്തിൽ ഓട്ടോയുടെ പുറത്ത്‌ രേഖപ്പെടുത്തിയ വാക്കുകൾ യാത്രക്കാർക്കും കൗതുകമാകുന്നു. നൂറോളം ഓട്ടോറിക്ഷകളാണ്‌ ജില്ലയിൽ തിങ്കളാഴ്‌ച തങ്ങളുടെ വാഹനങ്ങളെ ചുവപ്പണിയിച്ചത്‌. വികസന നായകൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും വാചകങ്ങൾക്കൊപ്പമുണ്ട്‌.

സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോ ഓടിക്കുന്ന ശെൽവരാജും ദേശാഭിമാനി ജങ്‌ഷനിലുള്ള റഫീഖുമെല്ലാം ജനകീയ സർക്കാരിന്‌ പിന്തുണയറിയിച്ച്‌ തങ്ങളുടെ ഓട്ടോറിക്ഷകളിൽ രൂപമാറ്റം വരുത്തിക്കഴിഞ്ഞു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top