05 December Thursday

പരീക്ഷാനടപടി വേഗത്തിൽ പൂർത്തിയാക്കും: പിഎസ്‌സി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019


ചുരുങ്ങിയ സമയംകൊണ്ട് കെഎഎസ്‌ പരീക്ഷാനടപടി പൂർത്തിയാക്കാൻ പിഎസ്‌സി  മുന്നോട്ടുപോകുകയാണെന്ന്‌ ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. കെഎഎസ്‌ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ പരീക്ഷയായിട്ടും ചട്ടങ്ങളിലും പരീക്ഷാരീതിയിലും ഉന്നതനിലവാരം ഉറപ്പാക്കാൻ കമീഷന് സാധിച്ചിട്ടുണ്ട്. ക്രമക്കേടിന്‌ ശ്രമിക്കുന്ന ഉദ്യോഗാർഥികൾക്ക്‌  രാജ്യത്ത് ഒരിടത്തും സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്തും. ഒന്നോ രണ്ടോ ഉദ്യോഗാർഥികൾ ചെയ്‌ത ക്രമക്കേടിന്‌ പിഎസ്‌സിയെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ലെന്നും പിഎസ്‌സി ഉദ്യോഗസ്ഥരാരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കമീഷനംഗം ആർ പാർവതിദേവി അധ്യക്ഷയായി. അംഗങ്ങളായ ഡോ. പി സുരേഷ് കുമാർ, സി സുരേശൻ, ഡോ. എം ആർ ബൈജു, അഡ്വ. എം കെ രഘുനാഥൻ, ഡോ. കെ പി സജിലാൽ,  ഡോ. ഡി രാജൻ, പി എച്ച് മുഹമ്മദ് ഇസ്മായിൽ എന്നിവർ  പങ്കെടുത്തു. പിഎസ്‌സി സെക്രട്ടറി സാജു ജോർജ്‌ സ്വാഗതവും അഡീഷണൽ സെക്രട്ടറി വി ബി മനുകുമാർ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top