31 October Saturday
വിനോദ പാർക്കുകളും തുറക്കാം

കോവിഡ്‌ അൺലോക്ക്‌ 5 ഒക്‌ടോബർ 15 മുതൽ ; തിയറ്ററുകൾ തുറക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


ന്യൂഡൽഹി> സ്‌കൂളുകളും തിയറ്ററും പാർക്കുകളും തുറക്കാൻ അനുമതി നൽകി ‘അൺലോക്‌ 5 ’ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി. അന്താരാഷ്ട്ര വിമാനസർവീസുകൾക്ക്‌ ഈ ഘട്ടത്തിലും അനുമതിയില്ല.

ഒക്ടോബർ 15 മുതൽ അനുവദിക്കപ്പെടുന്ന ഇളവുകൾ

● തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും തുറക്കാം. പകുതി സീറ്റില്‍മാത്രം പ്രവേശനം. വിശദനിര്‍ദേശം വരും.

● വിനോദപാർക്കുകളും സമാനസ്ഥലങ്ങളും തുറക്കാം. പ്രവർത്തനനിർദേശങ്ങൾ പിന്നീട്.

● സ്‌കൂളുകളും മറ്റും ഘട്ടംഘട്ടമായി തുറക്കാന്‍ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ഓൺലൈൻ അധ്യയനത്തിന് പ്രോത്സാഹനം നൽകണം‌. രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം വിദ്യാർഥികൾ സ്‌കൂളുകളിൽ എത്താൻ. നിർബന്ധമാക്കരുത്‌.

● കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസവകുപ്പിന്‌ തീരുമാനമെടുക്കാം. കോളേജുകളിലും ഓൺലൈൻ രീതിക്ക്‌ പ്രാമുഖ്യം നൽകണം.

● കായികതാരങ്ങളുടെ പരിശീലനത്തിനായി നീന്തൽക്കുളങ്ങൾ തുറക്കാം.

● സാമൂഹ്യ–- രാഷ്ട്രീയ–-കായിക–- മത–- സാംസ്‌കാരിക–- വിനോദ–- അക്കാദമിക്‌ ചടങ്ങുകൾക്ക്‌ നിലവിലുള്ള 100 പേരെന്ന പരിധിയിൽ സംസ്ഥാനങ്ങൾക്ക്‌ മാറ്റം വരുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top