08 October Tuesday

കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവരും: പത്മജ വേണുഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ലെന്നും കോൺഗ്രസ്സിലെ നല്ലൊരു വിഭാഗം വനിതാ പ്രവർത്തകരുടെ അഭിപ്രായമെന്നും അവർ പറഞ്ഞു. ഇത് തുറന്നു പറയാൻ സിമി കാണിച്ച അർജവത്തിന് അഭിനന്ദനമെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.

'അർഹതയില്ലാത്ത യുവ വനിതയ്ക്ക് അപ്രതീക്ഷിതമായി  രാജ്യസഭാ സീറ്റ്  പെട്ടെന്ന് ലഭിച്ചതും, മറ്റൊരു വനിതയ്ക്ക്  കെപിസിസി ജനറൽ സെക്രട്ടറി പദം  ലഭിച്ചതും പവർ ഗ്രൂപ്പിന്റെ താൽപര്യക്കാർ ആയതിനാലാണ് എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്. ഇത് തുറന്നു പറഞ്ഞതിന്റെ പേരിൽ സിമിക്കെതിരെ കോൺഗ്രസുകാർ നടത്തുന്ന വ്യക്തിഹത്യ അപലപനീയമാണെന്നും പത്മജ കൂട്ടിച്ചേർത്തു.

'ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല. സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളും ഉണ്ട്. വരും ദിവസങ്ങളിൽ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ല. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന നെറികേടുകള്‍ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരില്‍ സിമിയെ സൈബര്‍ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ കോണ്‍ഗ്രസ് അണികള്‍ നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ്' പത്മജ കുറിച്ചു.

'ഒരു സ്ത്രീയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ചാൽ  അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന് വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി. ഓർത്താൽ നല്ലത് എന്നും പത്മജ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top