24 October Thursday

പിഒഎസ്‌ വഴിയും പിഴയൊടുക്കാം ; നിയമം ലംഘിക്കുന്നവർക്ക്‌ പിഴത്തുക അഞ്ചിരട്ടി വരെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


തിരുവനന്തപുരം
നിയമം തെറ്റിച്ച്‌ വാഹനമോടിക്കുന്നവർക്ക്‌ ചുമത്തുന്ന പിഴ  എടിഎം കാർഡ്‌ വഴിയും അടയ്‌ക്കാം. ഞായറാഴ്‌ച മുതൽ നിയമം ലംഘിക്കുന്നവർക്ക്‌ പിഴത്തുക അഞ്ചിരട്ടി വരെ കൂടും. തുക പണമായി കൈവശമില്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡോ ഡെബിറ്റ്‌ കാർഡോ ഉപയോഗിച്ച്‌ പണമടയ്‌ക്കുന്നതിനാണ്‌ പിഒഎസ്‌ (പോസ്‌ മെഷീൻ) ഏർപ്പെടുത്തും. സേഫ്‌ കേരളയുടെ 85 സ്ക്വാഡിനായിരിക്കും പിഒഎസ്‌ നൽകുന്നതെന്ന്‌ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ രാജീവ്‌ പുത്തലത്ത്‌ പറഞ്ഞു.

ലൈസൻസിനായി നിലവിൽ അനുവദിക്കുന്ന ഒരു മാസത്തെ ഗ്രേഡ് പീരിയഡ് പുതിയ നിയമം നിലവിൽ വരുന്നതോടെ ഇല്ലാതാകും. ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള തീയതി കഴിഞ്ഞ് ഒരു വർഷംവരെ പിഴ ഒടുക്കി പുതുക്കാം. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റിന് ഹാജരാകണം. ഡീലർമാർ തെറ്റായ വിവരം കാണിച്ച്‌ വാഹനം രജിസ്റ്റർ ചെയ്താൽ ആറുമാസംമുതൽ ഒരു വർഷംവരെ തടവും  പിഴയും ചുമത്താം.


പ്രധാന വാർത്തകൾ
 Top