24 October Thursday

ദുരിതാശ്വാസനിധിയിലേക്ക്‌ സിറ്റി ചുമട്‌ സഹായധനം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


കൊച്ചി
സിഐടിയു സിറ്റി ചുമട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ രണ്ടാംഘട്ടത്തിൽ 10,51,000 രൂപ കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ  സിറ്റി ചുമട്‌ സെക്രട്ടറി കെ എം അഷറഫിൽനിന്ന്‌ തുക ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ്‌ വി എൻ സത്യൻ അധ്യക്ഷനായി. ചുമട്‌ സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി സി കെ മണിശങ്കർ, ജില്ലാ പ്രസിഡന്റ്‌ കെ ജെ ജേക്കബ്‌, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം അനിൽകുമാർ, ഏരിയ സെക്രട്ടറി പി എൻ സീനുലാൽ എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എൻ കെ സലിം സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി കെ ആർ സുനിൽ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top