03 August Monday

ജില്ലയിൽ ഇന്ന് ഏറ്റവുമധികം രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കരിങ്ങാച്ചിറ സെന്റ്‌ ജോർജ് കത്തീഡ്രൽ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നു


കൊച്ചി
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻവർധന. വെള്ളിയാഴ്ച 132 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 109 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 66 പേർ രോഗമുക്തി നേടി. ജില്ലയിൽ ഏറ്റവുമധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ച ദിവസംകൂടിയാണിത്‌. രണ്ടു‌ മരണംകൂടി റിപ്പോർട്ട്‌ ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 863 ആയി.

കൂനമ്മാവ് സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80), ആലുവ എടയപ്പുറം മല്ലിശേരി എം പി അഷ്‌റഫ് (53) എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 23 പേർ നാവികസേനാ  ഉദ്യോഗസ്ഥരാണ്‌. ഒരാൾ ആരോഗ്യപ്രവർത്തകയാണ്‌. ജില്ലയിൽ 46 ആരോഗ്യപ്രവർത്തകർക്ക്‌ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്‌. 765 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1155 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

വാഹനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്
വ്യാഴാഴ്ച ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തായിക്കാട്ടുകര ദേവിവിലാസത്തിൽ ലക്ഷ്മണൻ എന്ന മുരുകനാണ്‌ (51) മരിച്ചത്‌. ഇദ്ദേഹം ഓടിച്ച ഓട്ടോറിക്ഷ പകൽ 12ന്‌ ഇടപ്പള്ളി കിൻഡർ ആശുപത്രിക്കുസമീപം മീഡിയനിൽ ഇടിച്ച്‌ മറിയുകയായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ്‌ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്‌ സ്വദേശിയാണ്‌. ചൂർണിക്കര തായിക്കാട്ടുകരയിലായിരുന്ന താമസം. ഗ്യാരേജിനുസമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഇദ്ദേഹവുമായി രണ്ടാഴ്ചയ്ക്കിടെ സമ്പർക്കത്തിൽ വന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്. അടുത്ത ബന്ധുക്കൾ, ഗ്യാരേജ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ, സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ നിരീക്ഷണത്തിലാണ്.

കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി
ഐക്കരനാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും ശ്രീമൂലനഗരം പഞ്ചായത്തിലെ വാർഡ്‌ അഞ്ചും‌ (കല്ലയം) കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി.

കരിങ്ങാച്ചിറ സെന്റ്‌ ജോർജ്‌ കത്തീഡ്രലിലും ചിതയൊരുങ്ങി
ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലും മൃതദേഹം ദഹിപ്പിച്ചശേഷം കുടുംബ കല്ലറയിലേക്ക്. യാക്കോബായ സുറിയാനി സഭയുടെ മൃതദേഹ സംസ്കാര ശുശ്രൂഷാ ചരിത്രത്തിലെ ആദ്യ മൃതദേഹ ദഹനത്തിനാണ് കരിങ്ങാച്ചിറ കത്തീഡ്രൽ ശ്മശാനം സാക്ഷ്യം വഹിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ച കരിങ്ങാച്ചിറ ചക്കിയിട്ടൽ ഏലിയാമ്മയുടെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾപ്രകാരം സംസ്കരിച്ചത്‌.
പുതുചരിത്രത്തിന് വഴിയൊരുക്കാൻ രാവിലെതന്നെ കത്തീഡ്രൽ മാനേജിങ് കമ്മിറ്റി തീരുമാനമെടുത്തു.

ആരോഗ്യപ്രവർത്തകരും പൊലീസുമെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കി. മൃതദേഹ സംസ്കാരത്തിന് കത്തീഡ്രലിൽനിന്ന്‌ 30 അംഗ സംഘത്തെ തീരുമാനിച്ചു. ഇവരിൽനിന്നുള്ള ആറുപേരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഗ്യാസ് ഉപയോഗിച്ചുള്ള ചിതയാണ് സജ്ജീകരിച്ചത്. ചടങ്ങുകൾക്ക് കൊച്ചി ഭദ്രാസനാധിപനും യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റിയുമായ ജോസഫ് മാർ ഗ്രീഗോറിയോസ്, ഫാ. ജേക്കബ് കുരുവിള, ഫാ. ജോഷി ചിറ്റേത്ത്, ഫാ. എബിൻ ഊമേലിൽ, ഫാ. സജൻ മാത്യു എന്നിവർ കാർമികത്വം വഹിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
വിദേശം/ ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയവർ- 23
• തമിഴ്നാട് സ്വദേശികൾ -21
•മുംബൈയിൽനിന്ന്‌ എത്തിയ പിണ്ടിമന സ്വദേശി (50)
•മുംബൈയിൽനിന്ന്‌ എത്തിയ കോട്ടപ്പടി സ്വദേശി (31)

സമ്പർക്കരോഗികൾ 109
• 23 നാവികസേനാ ഉദ്യോഗസ്ഥർ
• കീഴ്മാട് സ്വദേശികൾ ഏഴ്‌
• പത്തു മാസംവീതം പ്രായമുള്ള ചെല്ലാനം സ്വദേശികളായ രണ്ടുകുട്ടികൾ
• കോട്ടുവള്ളിയിൽ ജോലിക്കെത്തിയ നാല്‌ ഇതരസംസ്ഥാന തൊഴിലാളികൾ
• പള്ളുരുത്തി സ്വദേശികൾ ഏഴ്‌
• ഫോർട്ടുകൊച്ചി സ്വദേശികൾ എട്ട്‌
• ചെല്ലാനം സ്വദേശി (85)
• വാഴക്കുളം സ്വദേശി (64)
• ചേന്ദമംഗലം സ്വദേശി (17)
• കളമശേരി സ്വദേശി (23)
• ഞാറക്കൽ സ്വദേശി (24)
• നെടുമ്പാശേരി സ്വദേശി (25)
• എറണാകുളത്ത് ജോലി ചെയ്യുന്ന കരുനാഗപ്പളി സ്വദേശി (26)
• ആലുവ സ്വദേശി (52)
• നെല്ലിക്കുഴി സ്വദേശി (55)
• ഇടപ്പള്ളി സ്വദേശി (23)
• നെല്ലിക്കുഴി സ്വദേശി (47)
• തമ്മനം സ്വദേശിനി (20)
• സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വ്യക്തി (48)
• തമ്മനം സ്വദേശി (20)
• കവളങ്ങാട് സ്വദേശി (41)
• അങ്കമാലി കറുകുറ്റി സ്വദേശി (25)
• തൃശൂർ സ്വദേശി (52)
• 15 വയസ്സുള്ള കുട്ടി
• ചെല്ലാനം സ്വദേശി (38)
• ഇടപ്പള്ളി സ്വദേശി (22)
• നെല്ലിക്കുഴി സ്വദേശിനി (31)
• ചേരാനല്ലൂർ സ്വദേശി (66)
• നെടുമ്പാശേരി സ്വദേശി (43)
• കളമശേരി സ്വദേശി
• എടത്തല സ്വദേശിനി (58)
• തൃക്കാക്കര സ്വദേശിനി (41)
• വെങ്ങോല സ്വദേശി (32)
• നെല്ലിക്കുഴി സ്വദേശി (6)
• ഐരാപുരം സ്വദേശിനി (55)
• നെടുമ്പാശേരി സ്വദേശിനി (60)
• ആലുവ സ്വദേശി (52)
• ഇടപ്പള്ളി സ്വദേശി (25)
• തൃശൂർ സ്വദേശിനി (68)
• കടുങ്ങല്ലൂർ സ്വദേശിനി (64)
• വാടാനപ്പള്ളി സ്വദേശി (30)
• ആലപ്പുഴ സ്വദേശി (47)
• ചിറ്റാറ്റുകര സ്വദേശി (57)
• കോട്ടുവള്ളി സ്വദേശി (46)
• മരട് സ്വദേശി (44)
• കൂത്താട്ടുകുളം സ്വദേശിനി (32)
• കുമ്പളങ്ങി സ്വദേശി
• നെല്ലിക്കുഴി സ്വദേശിനി (46)
• കലൂർ സ്വദേശി (31)
• കോട്ടുവള്ളി സ്വദേശിനി (50)
• കോട്ടുവള്ളി സ്വദേശി (22)
• കൊച്ചി സ്വദേശി (60)
• തേവര സ്വദേശി (29)
• ഇടപ്പള്ളി സ്വദേശി (25)
• കൂത്താട്ടുകുളം സ്വദേശി (4)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ വടവുകോട് പുത്തൻകുരിശ് സ്വദേശിനി (34)
• ഇടപ്പള്ളി സ്വദേശി (66)
• കോട്ടപ്പടി സ്വദേശി (40)
• കാലടി സ്വദേശി (36)
• നെട്ടൂർ സ്വദേശിനി (17)
• നെട്ടൂർ സ്വദേശി (52)
• കോട്ടുവള്ളി സ്വദേശിനി (62)
• കോട്ടുവള്ളി സ്വദേശിനി (58)
• കോട്ടുവള്ളി സ്വദേശിനി (34)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top