04 August Tuesday

ചൂർണിക്കര പഞ്ചായത്ത്‌ കമ്മിറ്റിയിൽ സംഘർഷം ; എൽഡിഎഫ്‌ അംഗത്തിന്‌ മർദനമേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019



ആലുവ
ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിന്നതിന്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനെ മറ്റൊരംഗം മർദിച്ചതായി പരാതി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ എ ഹാരിസിനാണ്‌ മർദനമേറ്റത്‌. ഇദ്ദേഹം ആശുപത്രിയിലാണ്‌. പഞ്ചായത്ത്‌ അംഗം പി കെ യൂസഫാണ്‌ മർദിച്ചതെന്ന്‌ ഹാരിസ്‌ പറഞ്ഞു.

മനക്കത്താഴം റോഡ്‌ നന്നാക്കുന്നതിന്‌ അടിയന്തരനടപടി സ്വീകരിക്കാൻ കെ എ ഹാരിസ്‌ വികസനസമിതി യോഗത്തിൽ അസിസ്‌റ്റന്റ്‌ എൻജിനിയറെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച ചേർന്ന ഭരണസമിതി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി വായിക്കുമ്പോൾ യൂസഫ്‌, തന്നെ പരിഹസിക്കുകയും അത്‌ ചോദ്യംചെയ്‌തതിന്‌ മർദിക്കുകയുമായിരുന്നെന്നും ഹാരിസ്‌ പറഞ്ഞു. തന്നെ ഹാരിസ്‌ മർദിച്ചുവെന്ന്‌ ആരോപിച്ച്‌ യൂസഫും ചികിത്സ തേടിയിട്ടുണ്ട്‌.

എൽഡിഎഫ്‌ ഭരണത്തിലായിരുന്ന പഞ്ചായത്തിൽ യുഡിഎഫ്‌ അവിശ്വാസപ്രമേയത്തെ കൂറുമാറി പിന്തുണച്ചയാളാണ്‌ യൂസഫ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top