14 August Friday

കോട്ടയം ജില്ലാ പഞ്ചായത്ത്‌ : അവിശ്വാസപ്രമേയം ഉണ്ടായേക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ പുറത്താക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന്‌ ജോസഫ്‌ പിന്നോട്ട്‌. മുന്നണിയിൽനിന്ന്‌ പുറത്താക്കിയതോടെ‌ ജോസിന്‌ ശിക്ഷ കിട്ടിയെന്നാണ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ നിലപാട്‌. അതിനാൽ അവിശ്വാസത്തിന്‌ തിടുക്കം കാണിക്കില്ല.

ജോസ്‌ വിഭാഗക്കാരനായ പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെ രാജിവയ്‌പ്പിക്കാനുള്ള എതിർപക്ഷത്തിന്റെ ശ്രമങ്ങളാണ്‌ പുതിയ സംഭവവികാസങ്ങൾക്ക്‌ വഴിതെളിച്ചത്‌. രാജി, അല്ലെങ്കിൽ ജോസ്‌ മുന്നണി വിടുക എന്നതായിരുന്നു ജോസഫിന്റെ ആവശ്യം. തൊട്ടുപിന്നാലെ ജോസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കി. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന്റെ എട്ടംഗങ്ങളുടെ പിന്തുണ ലഭിച്ചാലും ജോസഫിന്‌ 10 വോട്ടേ നേടാനാകൂ.

അവിശ്വാസം പാസാകാൻ 12 വോട്ട്‌ വേണം. നിലവിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ പാസാകുമെന്ന്‌ ഉറപ്പില്ല. പാസായില്ലെങ്കിൽ അത്‌ ജോസ്‌ വിഭാഗത്തിന്‌ വലിയ നേട്ടമാകും. ഇതൊഴിവാക്കാൻ തൽക്കാലം അവിശ്വാസത്തിലേക്ക്‌ പോാേണ്ടെന്നാണ്‌ ജോസഫിന്റെ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top