09 July Thursday

നെല്ലിന്റെ താങ്ങുവില ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ന്യൂഡൽഹി
പതിനാല്‌ ഖാരിഫ്‌ വിളകളുടെ മിനിമം താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവില 2020–-21ൽ ക്വിന്റലിനു 53 രൂപ വർധിപ്പിച്ച്‌ 1,868 രൂപയാക്കി. പരുത്തി താങ്ങുവില ക്വിന്റലിനു 260 രൂപ കൂട്ടി 5,515 രൂപയാക്കി. 14  ഖാരിഫ്‌ വിളകളുടെ  വില 50–-83 ശതമാനം കൂട്ടിയെന്ന്‌ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ പറഞ്ഞു. കാർഷിക, അനുബന്ധ പ്രവർത്തനങ്ങൾക്കായുള്ള  ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് തീയതി നീട്ടാനും അനുമതിയായി. മൂന്ന് ലക്ഷം രൂപവരെയുള്ള   വായ്പകളുടെ തിരിച്ചടവ് തീയതി ആഗസ്‌ത്‌ 31 വരെ  നീട്ടി.  2020 മാർച്ച് 1 നും 2020 ആഗസ്‌ത്‌ 31 നുമിടയ്ക്ക് കാലാവധി പൂർത്തിയാകുന്ന  ഹ്രസ്വ കാല വായ്പകളുടെ തിരിച്ചടവ് തീയതിയാണ് നീട്ടിയത്.

 


പ്രധാന വാർത്തകൾ
 Top