14 July Tuesday

സ്‌കൂൾ തുറക്കുന്നത് ജൂലൈയ്ക്ക് ശേഷം; അയൽജില്ലകളിലേക്ക് ബസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നത് ജൂലൈയിലോ അതിനുശേഷമോ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അയൽ ജില്ലകളിലേക്ക് ബസ് സർവീസ് അനുവദിക്കും. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ബസിന്റെ വാതിലിൽ സാനിറ്റൈസർ ഉണ്ടാകണം.  മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് നിർബന്ധമാണ്.

കാറിൽ ഡൈവർക്ക് പുറമേ മൂന്ന് പേർക്ക് യാത്ര ചെയ്യാമെന്നും ഓട്ടോയിൽ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇൻഡോർ സ്ഥലത്തുമാകാം. 50 പേർ അധികം പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി ആളുകളുടെ എണ്ണം 25 ആണ്. അയൽ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി ജില്ലകളിൽ നിത്യേന ജോലിക്ക് വന്ന് തിരിച്ചു പോകുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top