14 July Tuesday

ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


കൊച്ചി
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്‌ 19 േരാഗബാധ സ്ഥിരീകരിക്കുകയും ഒരാൾ രോഗമുക്തനാകുകയും ചെയ്‌തു.  നാൽപ്പത്താറുകാരനായ കോതമംഗലം സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മെയ് 27ന് എയർ ഏഷ്യ ഐ 5325 വിമാനത്തിൽ മുംബൈയിൽനിന്ന്‌ കൊച്ചിയിലെത്തിയതാണ്‌ ഇയാൾ. വീട്ടിൽ നിരീക്ഷണത്തിലിരുന്ന ഇയാളെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 29ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

24ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുള്ള എറണാകുളം സ്വദേശിയാണ് രോഗമുക്തി നേടി എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന് ഞായറാഴ്‌ച ഡിസ്ചാർജായത്. ഏഴിന്‌ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അബുദാബി–-കൊച്ചി വിമാനത്തിലാണ് ഇദ്ദേഹം ജില്ലയിൽ എത്തിയത്.

നിലവിൽ ജില്ലയിൽ 30 പേരാണ്‌ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്‌. എറണാകുളം മെഡിക്കൽ കോളേജിൽ 26 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ നാലുപേരും. ഞായറാഴ്‌ച 798 പേർകൂടി ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. 510 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലാവധി പൂർത്തിയാക്കി. 8737 പേരാണ്‌ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. 10 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരെ ഡിസ്‌ചാർജ്‌ ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിലായി 89 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 23 കരുതൽ കേന്ദ്രങ്ങളിലായി 651 പേർ  നിരീക്ഷണത്തിലുണ്ട്‌. നിരീക്ഷണകാലയളവ് പൂർത്തിയാക്കിയ 140 പേർ വീടുകളിലേക്ക് മടങ്ങി. പണം നൽകി ഉപയോഗിക്കാവുന്ന 12 കരുതൽ കേന്ദ്രങ്ങളിൽ 282 പേരാണുള്ളത്‌. ഞായറാഴ്‌ച ലഭിച്ച 116 പരിശോധന ഫലങ്ങളിൽ 115 എണ്ണം നെഗറ്റീവ്‌ ആണ്‌. 141 സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചു. 151 ഫലങ്ങളാണ് ലഭിക്കാനുള്ളത്.


പ്രധാന വാർത്തകൾ
 Top