08 July Wednesday

രണ്ടാംഘട്ട മൂല്യനിര്‍ണയം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


കൊച്ചി
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ രണ്ടാംഘട്ട  മൂല്യനിര്‍ണയത്തിന് തിങ്കളാഴ്ച തുടക്കമാകും. ജില്ലയില്‍ ആലുവ ഗവ. ഗേള്‍സ് സ്‌കൂള്‍, തേവര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം എസ്ആര്‍വി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് എസ്എസ്എല്‍സി   മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ആലുവ ഗവ. ഗേള്‍സ് സ്‌കൂളില്‍ മാത്രമായിരുന്നു ക്യാമ്പ്.

എറണാകുളം ഗവ. എച്ച്എസ്എസ് ഗേള്‍സ്, എറണാകുളം എസ്ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലുവ  ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂവാറ്റുപുഴ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിൽ ഹയര്‍ സെക്കന്‍ഡറി ഒന്നാംഘട്ട മൂല്യനിർണയ ക്യാമ്പ് നടന്നു. രണ്ടാംഘട്ടത്തിലും ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.

ഒന്നാംഘട്ട മൂല്യനിര്‍ണയത്തിന് പൊതുഗതാഗത സംവിധാനമില്ലാത്തതിനാല്‍ അധ്യാപകര്‍ക്ക് ക്യാമ്പുകളിലെത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍, രണ്ടാംഘട്ട ക്യാമ്പില്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ഡിഡി കെ ശകുന്തള പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top