ചോറ്റാനിക്കര
വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട്ടിൽനിന്ന് 25 പവനും 15,000 രൂപയും കവർന്നു. ചോറ്റാനിക്കര കോട്ടയത്തുപാറ കോളനിപ്പടി എ പി വർക്കി റോഡിൽ ഞാളിയത്ത് മോഹനൻ തോമസിന്റെ വീട്ടിലാണ് മോഷണം. വ്യാഴം വൈകിട്ട് 6.30ന് മോഹനനും ഭാര്യ ജെസിയും എരുവേലി പള്ളിയിൽ പോയിരുന്നു. രാത്രി ഒമ്പതിന് മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.
അലമാര തുറന്നുകിടന്നിരുന്നു. അടുക്കളവശത്തെ ഇരുമ്പുഗ്രിൽ തകർത്താണ് മോഷ്ടാവ് കയറിയത്. ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..