03 June Saturday

ഹജ്ജ്‌ നറുക്കെടുപ്പ്‌ പൂർത്തിയായി ; കൂടുതൽ പേർ കാത്തിരിപ്പ്‌ പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


കരിപ്പൂർ
ഹജ്ജ്‌ തീർഥാടനത്തിനുള്ള നറുക്കെടുപ്പ്  പൂർത്തിയായപ്പോൾ കേരളത്തിലെ അപേക്ഷകരിലേറെയും കാത്തിരിപ്പ്‌ പട്ടികയിൽ.  ഡൽഹിയിലെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കാര്യാലയത്തിലായിരുന്നു നറുക്കെടുപ്പ്. കേരളത്തിൽനിന്ന്‌ അപേക്ഷിച്ചവരിൽ 70 വയസ്സ്‌ പിന്നിട്ടവരുടെ വിഭാഗത്തിൽ 1430 ഉം മെഹ്‌റം ഇല്ലാത്ത സ്‌ത്രീകളുടെ (45 വയസ്സിനുമുകളിൽ) വിഭാഗത്തിൽ 2807 ഉം ഉൾപ്പെടെ 4237 അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. പൊതുവിഭാഗത്തിൽ 5033 പേർക്കാണ്‌ അവസരം ലഭിച്ചത്‌.

19,524 പേരാണ് കേരളത്തിൽനിന്ന്‌ അപേക്ഷിച്ചത്. ഇതിൽ നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചവരും നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവരും ഉൾപ്പെടെ 4794 പേരേ പട്ടികയിൽ ഇടംപിടിച്ചുള്ളൂ. ബാക്കിവരുന്ന 10,254 പേരും ഒഴിവുകൾക്കായി കാത്തിരിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ഒഴിവുവരുന്ന സീറ്റ് കേരളത്തിന് നൽകിയാലും സംസ്ഥാനത്തിന്റെ ഹജ്ജ് ക്വോട്ട വർധിപ്പിച്ചാലും കൂടുതൽ പേർക്ക് അവസരം ലഭിക്കും.  
മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്–- 3779 പേർ. 2546 അപേക്ഷകർ കോഴിക്കോട്ടുനിന്നും 1198 പേർ കണ്ണൂരിൽനിന്നുമാണ്‌. കുറവ്  പത്തനംതിട്ടയിൽനിന്നാണ് 38 പേർ.  തൊട്ടടുത്ത് ഇടുക്കിയാണ്‌ 68 പേർ. നെടുമ്പാശേരിക്കുപുറമെ ഇത്തവണ കരിപ്പൂരും കണ്ണൂരും ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top