കവളങ്ങാട്
കോതമംഗലം മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനായി ഫെയ്സ്ബുക് പോസ്റ്റ്. സൈബർ കോൺഗ്രസ് എന്ന പേജിൽനിന്നാണ് ‘വരുന്നു.. ഡോ. മാത്യു കുഴൽനാടൻ കോതമംഗലത്തേക്ക്’ എന്ന തലക്കെട്ടിൽ ഫോട്ടോ ഉൾപ്പെടുത്തിയുള്ള പോസ്റ്റ്. ഇതോടെ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള പടലപ്പിണക്കം കൂടുതൽ രൂക്ഷമായി. -
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ടി യു കുരുവിളയെ കോൺഗ്രസുകാർ കാലുവാരി എന്ന ആക്ഷേപം ഉയർന്നിരുന്നു. ടി യു കുരുവിള എൽഡിഎഫിലെ ആന്റണി ജോണിനോട് 19,282ൽ അധികം വോട്ടിനാണ് പരാജയപ്പെട്ടത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പരാജയപ്പെട്ടാൽ ഇത്തവണ സീറ്റ് പിടിച്ചെടുക്കാം എന്നതായിരുന്നു കോൺഗ്രസ് നേതാക്കളുടെ പദ്ധതി. പൈങ്ങോട്ടൂർ സ്വദേശിയായ കുഴൽനാടന് കോതമംഗലം മണ്ഡലത്തിൽ സ്വാധീനമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. സംഭവം വിവാദമായതോടെ ഫെയ്സ്ബുക് പേജിൽനിന്ന് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..