24 November Tuesday

ഉണ്ണിത്താന്റെ സമരത്തിന്‌ ‌ ഡിസിസിയുടെ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020
കാഞ്ഞങ്ങാട‌്
തെക്കിലിലെ കോവിഡ‌് ആശുപത്രിയുടെ പേരിൽ സമരത്തിനിറങ്ങിയ രാജ്‌മോഹൻ   ഉണ്ണിത്താൻ എംപിക്ക്‌ ഒടുവിൽ കാര്യം ബോധ്യമായി. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ വൺമാൻഷോസമരം ഡിസിസി ഇടപെട്ടു നിർത്തിച്ചു. കോവിഡ്‌ ചികിത്സക്ക്‌ ആവശ്യമായത്ര സൗകര്യം ഒരുക്കുകയും  രോഗഭേദമായവർക്ക്‌ കരുതൽ നൽകാൻ കോവിഡ്‌ പോസറ്റ്‌ ക്ലിനിക് ആരംഭിക്കുകയും ചെയ്‌ത ജില്ലയിൽ അണികളിൽ നിന്നു പോലും ഈ സമരത്തിന്‌ പിന്തുണയില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഡിസിസി അറ്റകൈക്ക്‌ മുതിർന്നത്‌. നേതൃത്വത്തെ വകവെക്കാതെ സ്വയം ആളാവാൻ ശ്രമിക്കുന്ന എംപിയെ ഇങ്ങനെ കയറൂരിവിടുന്നതിൽ ജില്ലയിലെ എല്ലാ വിഭാഗത്തിനും അമർഷമുണ്ട്‌.    ഇത്‌ ശക്തിപ്പെട്ടതോടെയാണ‌് കെ പി കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ബാലകൃഷ‌്ണൻ പെരിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെക്കിലിലെ കോവിഡ‌് ആശുപത്രി സന്ദർശിച്ചു ചർച്ച ചെയ്‌തുവെന്ന്‌ വരുത്തി ഉണ്ണിത്താന്റെ സമരം അവസാനിപ്പിച്ചത്‌.  മൂന്നാഴ്‌ചകൊണ്ട്‌ പൂർണസജ്ജമാക്കുമെന്ന്‌ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്‌ കണക്കിലെടുക്കാതെയായിരുന്നു ഉണ്ണിത്താൻ മുതലെടുപ്പിനിറങ്ങിയത്‌.  എംപിക്ക്‌ മൂക്കുകയറിടുമെന്ന‌ സന്ദേശം ഇതുവഴി ‌അണികൾക്ക്‌ നൽകാനും ജില്ല നേതൃത്വത്തിന്‌  കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top