24 October Thursday

എലിപ്പനി: മലയോരത്ത്‌ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
രാജപുരം
മലയോരത്ത് എലിപ്പനി പകരുന്നു ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. പൂടങ്കല്ല് താലൂക്ക് ആശുപത്രി പരിധിയിൽ വിവിധ പ്രദേശങ്ങളിൽ ഇത്‌ സ്ഥിരീകരിച്ചതോടെ ആ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. കള്ളാർ പഞ്ചായത്തിലെ എടക്കടവ് പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക് എലിപ്പനി ബാധിച്ചത്. ആരോഗ്യവകുപ്പിന്റെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വാർഡുകളിൽ  ശുചീകരണവും പ്രതിരോധ ഗുളിക വിതരണവും തുടങ്ങി.  കനത്ത  മഴയിൽ വെള്ളം കെട്ടി നിന്ന പ്രദേശങ്ങളിലാണ് എലിപ്പനി പടരുന്നത്‌.  എടക്കടവിലെ മുഴുവൻ പേർക്കും പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ ഗുളിക നൽകി. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. രേഖ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എം വേണുഗോപാലൻ സംസാരിച്ചു.  പറക്കയത്ത് പഞ്ചായത്തിന്റെയും, താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത്വ അംഗം വനജ ഐത്തു  ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ സി സുകു അധ്യക്ഷനായി. ഡോ സുനിത, ഹെൽത്ത് ഇൻസ്‌പെക്ടർ പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top