28 September Tuesday

ദേശിയപാത വികസനത്തിനായി ക്ഷേത്രം വഴിമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ചെറുവത്തൂർ

വികസനത്തിന്‌ വഴിയൊരുക്കാൻ ക്ഷേത്രം മാറ്റിപ്പണിയുകയാണ്‌ ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ വിഷ്‌ണുമൂർത്തി ക്ഷേത്ര കമ്മിറ്റി. ദേശീയപാതക്കായി ക്ഷേത്രം നിൽക്കുന്ന സ്ഥലമടക്കം വിട്ടുകൊടുത്തു. തൊട്ടടുത്ത്‌  പുതിയ ക്ഷേത്രം നിർമിക്കാനാണ്‌ തയാറെടുക്കുന്നത്‌.  താന്ത്രിക കർമങ്ങൾ പൂർത്തിയാക്കി ബാലാലയവും സ്ഥാപിച്ചു.  പുതിയ ക്ഷേത്രം പണിതു പ്രതിഷ്‌ഠ നടക്കുന്നത്‌ വരെ ബാലാലയത്തിൽ ആരാധന നടക്കും. കൊവ്വലിലെ കൊക്കിനി തറവാട്ടുകാരാണ്‌ പുരാതനകാലത്ത്‌ ക്ഷേത്രം പണിതത്‌. ഇത്‌ നാട്ടുകാർ ഏറ്റെടുത്താണ്‌ നടത്തുന്നത്‌. ദേശീയപാതക്ക്‌ സ്ഥലം പരിശോധിക്കുമ്പോൾ  തന്നെ വിട്ടുകൊടുക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top