19 September Sunday
നിർമാണസ്ഥലത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

പൊവ്വലിൽ ഓവുചാൽ നിർമാണത്തിൽ ക്രമക്കേട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ബോവിക്കാനം
ചെർക്കള –-ജാൽസൂർ സംസ്ഥാനപാതയിൽ പൊവ്വലിൽ 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഓവുചാലിന്റെ നിർമാണ പ്രവൃത്തിയിൽ വൻ ക്രമക്കേട്. പൊവ്വൽ ടൗണിനോട് ചേർന്നുള്ള 900 മീറ്റർ ദൂരത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഓവുചാൽ അഴിമതി ചാലായി എന്നാണ് ആരോപണം.
അറുപത്‌ സെന്റിമീറ്റർ ഉയരത്തിൽ 20 സെന്റിമീറ്റർ വീതിയിൽ കവർ സ്ലാബ് ചെയ്യണമെന്ന് എസ്റ്റിമേറ്റിൽ പറയുന്നു. എന്നാൽ ഇതിന് വിപരീതമായ നിർമാണ പ്രവർത്തികളാണ് നടക്കുന്നത്. നിലവിലുണ്ടായിരുന്ന പഴയ ഓവുചാലിന് മേൽഭാഗത്ത് മാത്രം കോൺക്രീറ്റ് ചെയ്‌തു. മറുഭാഗത്ത് വീതി കുറച്ചു നിർമാണം നടത്തി. ഗുണനിലവാരം കുറഞ്ഞ സിമന്റ്‌ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്. കരാറുകാരൻ നടത്തുന്ന അഴിമതിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വിജിലൻസിനും ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ അഴിമതിയില്ലാതെ കൃത്യമായി നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌  നിർമാണ സ്ഥലത്തേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ആദൂർ എസ്ഐ ഇ രത്നാകരൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. 
ഡിവൈഎഫ്ഐ പ്രതിഷേധം ശ്രീജിത്ത് മഞ്ചക്കൽ ഉദ്ഘാടനം ചെയ്‌തു. റംഷാദ് അധ്യക്ഷനായി. മജീദ് പള്ളിക്കാൽ, ജാസർ പൊവ്വൽ എന്നിവർ സംസാരിച്ചു. ഫാസിൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top