15 November Friday

ഉമേശ്‌ എം സാലിയന്‌ കർണാടക നാടക അക്കാദമി അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
കാസർകോട്‌
നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള  കർണാടക നാടക അക്കാദമിയുടെ 2019–- 20 ലെ സംസ്ഥാന അവാർഡ് നടനും സംവിധായകനും സംഘാടകനുമായ ഉമേശ്‌ എം സാലിയന്‌. 25000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാർഡ്‌. കേരള തുളു അക്കാദമി ചെയർമാനാണ്‌. 
35 വർഷമായി കാസർകോട്‌  നാടക പ്രവർത്തകനാണ്‌ ഉമേശ്‌ എം സാലിയൻ.  നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ‘അയവദന, ദൃഷ്ടി, ഭസ്തി, നായിബാല, രാജ്യദാഹ, ബാഡൈദ ഹിൽ (തുളു), ലോറി നാടകം, ഗാന്ധാരി, ബസ്തി തുടങ്ങിയ നാടകങ്ങളിലെ  വേഷങ്ങൾ പ്രകീർത്തിക്കപ്പെട്ടു. ചിരസ്‌മരണ (കയ്യൂർ), കന്നഡ, തുളു നാടകങ്ങൾ സംവിധാനം ചെയ്‌തു. ഉത്തര കർണാടകയിൽ  പ്രളയകാലത്ത്‌  ‘മളെ നിന്തമേലെ' എന്ന തെരുവു നാടകം അവതരിപ്പിച്ച് അരലക്ഷം രൂപ കർണാടക സർക്കാരിന്റെ ദുരിതാശ്വാസ നിധിക്ക് സംഭാവന നൽകി. കർണാടക സർക്കാരിന്റെ കന്നഡഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ  ‘കന്നഡ ചിന്ത'  പരിപാടി  അവതരിപ്പിച്ചു. കന്നഡ ടിവി സീരിയലിലും സിനിമകളിലും ‘പൊരി വെയിൽ'  മലയാള സിനിമയിലും അഭിനയിച്ചു.  
കർണാടക  നാടക അക്കാദമി മുൻ അംഗമായിരുന്നു. അപൂർവ കാലാവിദരു, രംഗ കുട്ടീറ സാംസ്‌കാരിക വേദി  പ്രസിഡന്റ്‌, കേരള സ്‌റ്റേജ്‌ ആർടിസ്‌റ്റ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ (സവാക്) ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ആജീവാനന്ത  പുരസ്‌കാരം  കർണാടക മുൻ സാംസ്‌കാരിക മന്ത്രിയും നടിയുമായ ഉമാശ്രീക്കാണ്‌. 
പ്രധാന വാർത്തകൾ
 Top