04 July Saturday

3595 പേർ നിരീക്ഷണത്തിൽ 3 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

കാസർകോട്‌ , നിരീക്ഷണം , കോവിഡ്- 19

കാസർകോട്‌
ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.  കഴിഞ്ഞ 19ന് കുവൈത്തിൽ നിനെത്തിയ 33 വയസുള്ള പിലിക്കോട് സ്വദേശിനി, 17ന് ദുബായിൽ നിന്നെത്തിയ 68 വയസുള്ള മധൂർ സ്വദേശി, 21ന് മഹാരാഷട്രയിൽ നിന്ന്‌ ബസ് മാർഗമെത്തിയ 29 വയസുള്ള  ചെമ്മനാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 73 ആയി. ജില്ലയിൽ മൂന്ന്‌ ഘട്ടങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണം 266 ആയി. 193 പേരാണ്‌ രോഗമുക്തരായത്‌. 
  വീടുകളിൽ  2987 പേരും  ആശുപത്രികളിൽ  608  പേരുമുൾപ്പെടെ 3595 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 6902 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.  6020 സാമ്പിളുകളുടെപരിശോധന ഫലം നെഗറ്റീവാണ്‌. 419 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. 413 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. പുതിയതായി 343 പേരെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

 

പ്രധാന വാർത്തകൾ
 Top