13 July Monday

സിഐടിയു സ്ഥാപകദിനം കരുത്ത്‌ വിളംബരം ചെയ്‌ത്‌ തൊഴിലാളി വർഗം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
കാസർകോട്
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തുറ്റ സമരസംഘടനയായ സിഐടിയു രൂപീകൃതമായതിന്റെ 50ാം സ്ഥാപകദിനം  ജില്ലയിൽ തൊഴിലാളികൾ  സമുചിതമായി ആചരിച്ചു.  കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി ദ്രോഹവുമായ നയങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനുള്ള പ്രഖ്യാപനം കൂടിയായി  സ്ഥാപകദിനം മാറി.  ജില്ലയിലെ 369 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ സംബന്ധിച്ച് പോസ്റ്റർ പ്രചരണവും, ഓഫീസുകൾ, ഓട്ടോ–-ടാക്സി സ്റ്റാൻഡുകൾ അലങ്കരിച്ചും  ആചരിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് ഡോ. വി പി പി മുസ്തഫ പതാക ഉയർത്തി.  ജനറൽ സെക്രട്ടറി ടി കെ രാജൻ, പി എം ഭാസ്കരൻ, കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി കെ ഭാസ്കരൻ അധ്യക്ഷനായി.  ഗിരികൃഷ്ണൻ സ്വാഗതം പറഞ്ഞു.
കാസർകോട് പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്തെ ഓട്ടോസ്റ്റാൻഡിൽ നയൂണിയൻ പ്രസിഡന്റ് കെ ഭാസ്കരൻ പതാക ഉയർത്തി.  വി പി പി മുസ്തഫ, കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.  എൻ  രാമൻ സ്വാഗതം പറഞ്ഞു.  
കെഎസ്‌ആർടിസി ഡിപ്പോ പരിസരത്ത്‌ കെഎസ്‌ആർടിഇഎസംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി മോഹൻകുമാർ പാടി പതാക ഉയർത്തി.
കാഞ്ഞങ്ങാട് ഏരിയയിൽ മേലാങ്കോട്ട് എകെജി സ്മാരക പരിസരത്ത് കെ വി രാഘവൻ പതാക ഉയർത്തി.  വി വി  പ്രസന്നകുമാരി, എ മാധവൻ എന്നിവർ സംസാരിച്ചു. കോട്ടച്ചേരി ബസ്സ്റ്റാൻഡ്‌  പരിസരത്ത് പി അപ്പുക്കുട്ടനും, കോട്ടച്ചേരി ടൗണിൽ സി എച്ച് കുഞ്ഞമ്പുവും, കൊളവയലിൽ കാറ്റാടി കുമാരനും,  കുന്നുമ്മൽ ഓഫീസിൽ ഡി വി അമ്പാടിയും പതാക ഉയർത്തി.  ടി കുട്ട്യൻ സംസാരിച്ചു.   43 കേന്ദ്രങ്ങളിൽ നടന്നു.  
കുണ്ടംകുഴിയിൽ പി കെ ഗോപാലൻ പതാക ഉയർത്തി.  കെ മോഹനൻ സ്വാഗതം പറഞ്ഞു.  കുണ്ടംകുഴി ബാങ്ക് പരിസരത്ത്  ഇ കുഞ്ഞിരാമൻ പതാക ഉയർത്തി.  സുരേഷ് പായം സ്വാഗതം പറഞ്ഞു. 29 കേന്ദ്രങ്ങളിൽ പരിപാടി നടന്നു. 
എളേരി എസിയിൽ മൗക്കോട് കെ എസ് ശ്രീനിവാസനും, നല്ലമ്പുഴയിൽ ജോസ് പതാലും പതാക ഉയർത്തി.   18 കേന്ദ്രങ്ങളിൽ പരിപാടി നടന്നു.  
ചെറുവത്തൂർ എസിയിൽ ആലന്തട്ടയിൽ കൈനി കുഞ്ഞിക്കണ്ണനും, ചെറുവത്തൂരിൽ പി കമലാക്ഷനും ചെമ്പ്രക്കാനം എം. അമ്പുഞ്ഞിയും, ചെറുവത്തൂർ ടൗണിൽ പി പത്മിനിയും പതാക ഉയർത്തി. 85 കേന്ദ്രങ്ങളിൽ പരിപാടി നടന്നു.
പ്രധാന വാർത്തകൾ
 Top