08 July Wednesday

ഡയാലീസ് കേന്ദ്രത്തിന് സഹായം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
തൃക്കരിപ്പൂർ
താലൂക്കാശുപത്രി ഡയാലീസ് കേന്ദ്രത്തിന് ലാൽ സലാം നവ മാധ്യമ കൂട്ടായ്മയുടെ സഹായം. ലോക്ക് ഡൗണായത് മുതൽ ഈ കേന്ദ്രത്തിൽ  20 ഓളം വൃക്ക രോഗികളാണ് ദിനം പ്രതി ഡയാലീസിന് ആശ്രയിക്കുന്നത്. ജനറേറ്റർ പ്രവർത്തിപ്പിക്കാനാണ്‌  നവ മാധ്യമ കൂട്ടായ്മ തുക സ്വരൂപിച്ച് നൽകിയത്. ഇതോടപ്പം 500 കിറ്റെക്സ് മാസ്ക്കും നൽകി. എം രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ധനസഹായം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം വി പി പി മുസ്തഫ വിതരണം ചെയ്തു. യു പി ഫാസിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ, പി എ റഹ്മാൻ, മെഡിക്കൽ ഓഫീസർ കെ ടി രഞ്ജിത, എം വി സുകുമാരൻ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top