23 August Friday
ജില്ലാ പൊലീസ‌് മേധാവി റിപ്പോർട്ട് തേടി

നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിൽ പൊലീസ‌് ക്യാമ്പിൽ മധുര വിതരണം

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019
കാസർകോട‌്
നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ  ആഹ്ലാദം പ്രകടിപ്പിച്ച‌് കാസർകോട‌് എ ആർ ക്യാമ്പിൽ  മധുരം വിളമ്പി.  
ബിജെപി കാസർകോട‌് കാവി നിറത്തിലുള്ള ലഡുവും ഐസ‌്ക്രീമും  വിതരണം ചെയ‌്തിരുന്നു.  ഇതേ പലഹാരങ്ങളാണ‌്   വ്യാഴാഴ‌്ച ഉച്ചയോടെ ജില്ലാ പൊലീസ‌് ആസ്ഥാനത്തെ മെസിൽ ഒരു പൊലീസ‌് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിതരണം ചെയ‌്തത‌്.  
മെസ‌് അധികൃതർ ഉത്തരവാദപ്പെട്ടവരുടെ അനുമതിയില്ലാതെ മധുരം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയെങ്കിലും പൊലീസുകാരൻ മെസിന‌് വെളിയിൽ വച്ച് വിതരണം ചെയ‌്തു.  സംഭവത്തിൽ ജില്ലാ സ‌്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ‌് മേധാവി  എ ആർ ക്യാമ്പ‌് അസിസ്റ്റന്റ‌് കമാണ്ടിനോട് റിപ്പോർട്ട് തേടി.  
    രണ്ടുമാസം മുമ്പ് ബദിയഡുക്ക പൊലീസ‌് സ‌്റ്റേഷനിലേക്ക‌് സ്ഥലംമാറി  പോയ ഈ പൊലീസുകാരൻ  എ ആർ ക്യാമ്പിലെ ഉന്നതന്റെ സഹായത്തോടെ ജില്ലാ പൊലീസ‌്  മേധാവിയെ തെറ്റിദ്ധരിപ്പിച്ച്  ഇവിടെ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ വിഷുദിവസം തെരഞ്ഞെടുപ്പ‌് ഡ്യൂട്ടി തിരക്കിനിടയിൽ അനുമതിയില്ലാതെ ഒരു ദിവസം മാറി നിന്നതിൽ കാഞ്ഞങ്ങാട്  ഡിവൈഎസ‌്പി ഇദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. 
എന്നാൽ ഇത‌്  നടപ്പാക്കുന്നതിൽ  എ ആർ ക്യാമ്പിലെ ഉന്നതൻ തടയിട്ടു.  പൊലീസ‌് ക്യാമ്പിൽ പരസ്യമായി ബിജെപി അനുകൂല പ്രവർത്തനം നടത്തിയത‌്  പൊലീസുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
പ്രധാന വാർത്തകൾ
 Top